Sister Berchmans of Ireland, felicitated by Archbishop Nichols of Westminister and Irish President Michael Higgins. Sister Berchmans of Ireland, felicitated by Archbishop Nichols of Westminister and Irish President Michael Higgins. 

ശുശ്രൂഷയുടെ അതിരുകളില്ലാത്ത സ്നേഹസമര്‍പ്പണം

പാക്കിസ്ഥാനിലെ പാവങ്ങളെ പഠിപ്പിച്ച അയര്‍ലണ്ടുകാരി സന്ന്യാസിനിയെ ബ്രിട്ടണിലെ യൂണിവേഴ്സിറ്റി ആദരിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ബെനഡിക്ട് 16-Ɔമന്‍ പാപ്പായുടെ നാമത്തിലുള്ള പുരസ്ക്കാരം
89 വയസ്സുകാരി സിസ്റ്റര്‍ ബെര്‍ക്കുമന്‍സാണ് ഇംഗ്ലണ്ടിലെ ട്വിക്കിങ്ഹാം യൂണിവേഴ്സിറ്റിയുടെ പുരസ്കാരത്തിന് അര്‍ഹയായത്. പാക്കിസ്ഥാനിലെ സമ്മിശ്രമായ സാമൂഹ്യ ചുറ്റുപാടില്‍ മുസ്ലിം, പാര്‍സി, ക്രിസ്ത്യന്‍, ഹിന്ദു യുവജനങ്ങളെ 65 വര്‍ഷക്കാലം പഠിപ്പിച്ച സ്തുത്യര്‍ഹമായ സമര്‍പ്പണസേവനം പരിഗണിച്ചാണ് മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമന്‍റെ നാമത്തില്‍ ടിക്കിങ്ഹാമിലെ സെന്‍റ് മേരീസ് യൂണിവേഴ്സിറ്റി സിസ്റ്ററിനെ ആദരിച്ചത്. ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതാദ്ധ്യക്ഷ്യന്‍, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സ് ജൂലൈ
21-Ɔതിയതി ഞായറാഴ്ച യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍വച്ച് സിസ്റ്റര്‍ ബെര്‍ക്കുമാന്‍സിനെ സമുന്ന വിദ്യാഭ്യാസ സേവനത്തിനുള്ള ബെനഡിക്ട് മെഡല്‍ നല്കി അഭിനന്ദിച്ചു.

എല്ലാവരെയും ഉള്‍ക്കൊണ്ട കൂട്ടായ്മയുടെ സംസ്കൃതി
എല്ലാമതക്കാരെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ട സിസ്റ്റര്‍ ബെര്‍ക്കുമാന്‍സിന്‍റെ ജീവിതം ഭാവിതലമുറയെ കൂട്ടായ്മയുടെ സംസ്കാരത്തില്‍ നിലനിര്‍ത്താന്‍ സഹായകമാകും. അദ്ധ്യാപന മേഖലയിലെ തന്‍റെ സവിശേഷമായ സമര്‍പ്പണത്തിലൂടെ അദ്ധ്യാപനകലയുടെ മനോഹാരിതയും അപാരസാദ്ധ്യതകളുമാണ് സിസ്റ്റര്‍ ബെര്‍ക്കുമന്‍സ് കാട്ടിത്തരുന്നതെന്നും ആര്‍ച്ചുബിഷപ്പ് നിക്കോള്‍സ് ആശംസാപ്രഭാഷണത്തില്‍ പ്രസ്താവിച്ചു. അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റ്, മൈക്കിള്‍ ഹിഗ്ഗിന്‍സ്, ഇംഗ്ലണ്ടിലേയ്ക്കുള്ള പാക്കിസ്ഥാനി ഹൈ-കമ്മിഷണര്‍, മഹമ്മദ് നഫാസ് സക്കാറിയ എന്നിവരും സിസ്റ്റര്‍ ബെര്‍ക്കുമാന്‍സിന്‍റെ ആദരിച്ച ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.
സിസ്റ്റര്‍ ബെര്‍ക്കുമന്‍സ് പഠിപ്പിച്ച വലിയ വിദ്യാര്‍ത്ഥിസമൂഹത്തില്‍ മുന്‍പാക്കിസ്ഥാനി പ്രധാനമന്ത്രി, ബെനാസീര്‍ ബൂട്ടോ, നോബല്‍ സമ്മാന ജേതാവ് നേഗ്രിസ് മവാല്‍വാല എന്നിവര്‍ ഉള്‍പ്പെടുന്നു.

ജീസസ് ആന്‍റ് മേരി സഭാംഗം
കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് ആന്‍റ് മേരി സഭാംഗമാണ് സിസ്റ്റര്‍ ബെര്‍ക്കുമാന്‍സ് കോണ്‍വെ. ഇപ്പോള്‍ 89 വയസ്സെത്തിയ സിസ്റ്റര്‍ ബെര്‍ക്ക് അയര്‍ലണ്ടിലെ കൗണ്ടി ക്ലെയര്‍ സ്വദേശിനിയാണ്. പാക്കിസ്ഥാനില്‍ ലാഹോര്‍, മുരീ, കറാച്ചി എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ 1954-മുതല്‍ സേവനമനുഷ്ഠിച്ചു. പാക്കിസ്ഥാന്‍റെ സമുന്നത പൗരപുരസ്ക്കാരമായ “സിത്താര ഈ-ക്വെയിദി അസ്സ”മും സിസ്റ്റര്‍ ബെര്‍ക്കുമന്‍സിനെ തേടിയെത്തുകയുണ്ടായി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2019, 12:56