തിരയുക

ഉത്തരകൊറിയൻ പ്രസിഡന്‍റും , ഫ്രാൻസിസ് മാർപാപ്പായും ഉത്തരകൊറിയൻ പ്രസിഡന്‍റും , ഫ്രാൻസിസ് മാർപാപ്പായും  

ഫ്രാൻസിസ് പാപ്പായ്ക്ക് വേഗത്തില്‍ പ്യോങ്യാങ് സന്ദർശിക്കാൻ കഴിയട്ടെ!

ചരിത്ര സംഭവമായി മാറിയ വടക്കൻകൊറിയയുടെ പ്രസിഡണ്ട് കിം യോങ് ഉന്നും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുണ്ടായ കൈകൊടുക്കലിന്‍റെ അനന്തരഫലമായി മാർപ്പാപ്പയ്ക്കും അധികം താമസിയാതെ വടക്കൻ കൊറിയ സന്ദർശിക്കാൻ സാധിക്കുമെന്ന് താൻ സ്വപ്നം കാണുന്നുവെന്ന് തെക്കൻ കൊറിയയിലെ ദയയെയോൺ മെത്രാനായ മോൺ. ലാസറോ യു അഭിപ്രായപ്പെട്ടു. ഈ വലിയ സന്തോഷ ത്തിന്‍റെ വികാരങ്ങൾ അദ്ദേഹം മറച്ചു വച്ചില്ല.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1953 ൽ പണികഴിച്ച ഇരുകൊറിയകൾക്കും ഇടയിലുള്ള സൈനീക അതിർത്തിയിലാണ് ഡൊണാൾഡ് ട്രംപും കിം യോങ് ഊന്നും കണ്ടുമുട്ടിയത്. അവിടെ ആദ്യമായി വടക്കൻ കൊറിയയിൽ കാലുകുത്തുന്ന അമേരിക്കൻ പ്രസിഡന്‍റാണ് ഡൊണാൾഡ് ട്രംപ്. അനൗദ്യോഗീകമായി ഇരുവരും 50 മിനിറ്റോളം നടത്തിയ അഭിമുഖത്തിൽ വടക്കൻ കൊറിയയുമായി ചർച്ചകൾ നടത്താനുള്ള തീരുമാനം അറിയിക്കുകയും ചെയ്തു. ഫ്രാൻസിസ് പാപ്പാ തന്‍റെ  ഞായറാഴ്ചത്തെ   ത്രികാല പ്രാർത്ഥനയിൽ ഇക്കാര്യം സൂചിപ്പിക്കുകയും ഈ കൂടിക്കാഴ്ചയുടെ സംസ്കാരം ആ ഉപഭൂഖണ്ഡത്തിനു മാത്രമല്ല ലോകത്തിനു മുഴുവനും സമാധാനം നൽകുന്ന പ്രക്രിയയുടെ ഭാഗമായി മാറട്ടെ എന്നാശംസിക്കയും ചെയ്തിരുന്നു.

3 മില്യൺ ജനങ്ങളുടെ മരണം കണ്ട ഇരു കൊറിയകളും തമ്മിലുണ്ടായ യുദ്ധത്തിന്‍റെ 69 ആം വാർഷികത്തെ   അനുസ്മരിച്ച്നടത്തിയ പ്രാർത്ഥനയിലും , മറ്റു പ്രകടനങ്ങളിലും കഴിഞ്ഞ ജൂൺ 25  നു   തെക്കൻ കൊറിയയിൽ 20000 ജനങ്ങൾ പങ്കെടുത്തതായും മോൺ. ലാസറോ യു അറിയിച്ചു. ഇരുകൊറിയകളുടെയും സമാധാനത്തിനു വേണ്ടിയും     കൊറിയകൾ തമ്മിലുള്ള ഐക്യത്തിനായും ആ ദിനത്തിൽ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

ക്ഷമയോടുകൂടെ മുന്നോട്ടു പോകാനുള്ള സന്ദേശമാണ് ഇരു നേതാക്കളോടും തനിക്കു നൽകാനുള്ളതെന്നു പറഞ്ഞ   മോൺ. ലാസറോ  യു   അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ ചർച്ചകളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തെയും വടക്കൻ കൊറിയയുടെ ആണവനിരായുധീകരണത്തിനുള്ള പരിശ്രമങ്ങൾക്കും ഫലം കാണാൻ കഴിയുകയും അങ്ങനെ വടക്കൻ കൊറിയയ്‌ക്കെതിരെയുള്ള നിരോധനങ്ങൾ  നീക്കി സമാധാനം നിലവിൽ വരട്ടെ എന്നും ആശംസിച്ചു.  താൻ സ്വപ്നം കാണുന്ന വടക്കൻ കൊറിയയിലേക്കുള്ള പാപ്പായുടെ സന്ദർശനം സാധ്യമായാൽ കിം യോങിന് ലോക രാഷ്ട്രങ്ങളുടെ വിശ്വാസം ആർജ്ജിക്കുവാനും കഴിയും, കഴിഞ്ഞ വർഷം  മാർപാപ്പയോടു കിം യോങിന്‍റെ  കൊറിയ സന്ദർശിക്കാനുള്ള ഒരു വാക്കാലുള്ള ക്ഷണം രാജ്യത്ത് വളരെ ചർച്ചചെയ്യപ്പെട്ട കാര്യമായിരുന്നെന്നും മോൺ. ലാസറോ കൂട്ടിച്ചേർത്തു. എന്നാൽ വടക്കൻ കൊറിയയിലേക്കുള്ള പാപ്പായുടെ സന്ദർശനം,  രാജ്യം കത്തോലിക്കാ സഭയോടു കൂടുതൽ തുറവി കാണിച്ചാൽ മാത്രമേ സംഭവിക്കൂ എന്നും പ്യോങ്യാങ് രൂപത  ഇപ്പോഴും പുനർസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും അവിടെ ഇപ്പോഴും ഒരു മെത്രാനോ കത്തോലിക്കാ വൈദീകനോ ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2019, 15:40