തിരയുക

Panmunjeom demilitarized zone between South and North Korea Panmunjeom demilitarized zone between South and North Korea  

കൊറിയന്‍ ജനത പാര്‍ത്തിരിക്കുന്ന സമാധാന വിളക്ക്

കൊറിയ ഉപദ്വീപില്‍ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും തിരിതെളിയും. മെത്രാന്‍ സംഘത്തിന്‍റെ പ്രത്യാശ പകരുന്ന പൊതു പ്രസ്താവന.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തെളിയുന്ന സമാധാനവഴികള്‍

ജൂണ്‍ 30- Ɔο തിയതി ഞായറാഴ്ച അമേരിക്കന്‍ പ്രസിഡന്‍റ്, റൊണാള്‍ഡ് ട്രംപും (Ronald Trump) തെക്കും വടക്കും കൊറിയകളുടെ പ്രസിഡന്‍റുമാരായ മൂണ്‍ ജെ-യിനും (Moon Jae-in) കിം ജോങ്-ഊനും (Kim Jong-Un) തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കും ഒത്തുതീര്‍പ്പു സംവാദങ്ങള്‍ക്കുംശേഷമാണ് കൊറിയ ഉപദ്വീപില്‍ ഐക്യത്തിന്‍റെ തിരിതെളിയുമെന്ന പ്രത്യാശ വിരിഞ്ഞതെന്ന് കൊറിയയിലെ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റും തെക്കന്‍ കൊറിയയിലെ ഗ്വാന്‍ജൂ അതിരൂപതാദ്ധ്യക്ഷനുമായ ഹൈജീനൂസ് കീം ഹീ-ജോങ് (Archbishop Hyginus Kim Hee-jong of Gwangiu Archdiocese in S. Korea) ജൂലൈ 1- Ɔο തിയതി തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

വിനാശത്തിന്‍റെ 70- Ɔο വാര്‍ഷികനാളില്‍
ഉത്തര ദക്ഷിണ ഉപദ്വീപുകളെ ഭിന്നിപ്പിച്ച കൊറിയന്‍ യുദ്ധത്തിന്‍റെ ആസന്നമാകുന്ന 70- Ɔο വാര്‍ഷികനാളില്‍ - 2020-ല്‍ ഈ ഭൂപ്രദേശത്ത് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും തിരിതെളിയുമെന്ന ഉറപ്പിലാണ് ഇരുപക്ഷത്തെയും ജനങ്ങള്‍ പാര്‍ത്തിരിക്കുന്നതെന്ന് മെത്രാന്‍ സംഘം പ്രത്യാശ പ്രകടിപ്പിച്ചു. 70 വര്‍ഷങ്ങള്‍ക്കുമുന്‍പു ഇരുകൊറിയകളും തമ്മിലുള്ള ഭിന്നിപ്പിനു തുടക്കമേകിയ വടക്കന്‍ കൊറിയയിലെ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജ്യോം (Panmunjeom) തന്നെയാണ് നവമായ അനുരഞ്ജന നീക്കങ്ങള്‍ക്കും, തെക്കും വടക്കും രാജ്യങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയ്ക്കും സമാധാനത്തിനും വേദിയാകാന്‍ പോകുന്നതെന്ന് മെത്രാന്‍ സംഘത്തിന്‍റെ പ്രസ്താവന നിരീക്ഷിച്ചു.

സമാധാനപാലകര്‍ അനുഗൃഹീതര്‍!
ഏഷ്യാഭൂഖണ്ഡത്തിന്‍റെ ചരിത്രത്തിലെ സമാധാനത്തിന്‍റെ ഈ നാഴികക്കല്ലു കൊറിയന്‍ ഉപദ്വീപിനു മാത്രമല്ല തെക്കുകിഴക്കന്‍ ഏഷ്യയ്ക്കും ലോക ജനതയ്ക്കാകമാനവും ആനന്ദദായകവും ഊര്‍ജ്ജംപകരുന്നതുമായ അനുഭവമാകുമെന്ന് ആര്‍ച്ചുബിഷപ്പ് ഹൈജീനൂസ് കീം പ്രസ്താവനയില്‍ പറഞ്ഞു. “സമാധാനപാലകര്‍ അനുഗൃഹീതരാകുന്നു,” എന്ന സുവിശേഷസൂക്തം ഉരുവിട്ടുകൊണ്ടാണ് മെത്രാന്‍സംഘം ഈ പ്രത്യാശയുടെ ഇടയലേഖനം ഉപസംഹരിച്ചത് (മത്തായി 5, 9).

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 July 2019, 14:17