Cerca

Vatican News
കുരിശ് കുരിശ് 

പത്തനംതിട്ട രൂപതയ്ക്ക് പുതിയ ഭരണസാരഥി!

പത്തനംതിട്ട സീറോ മലങ്കര കത്തോലിക്കാരൂപതയുടെ മെത്രാന്‍ മാര്‍ യൂഹനാന്‍ ക്രിസോസ്റ്റോം സ്ഥാനമൊഴിയുന്നു, മാര്‍ സാമുവേല്‍ ഇറേനിയോസ് പുതിയ അദ്ധ്യക്ഷന്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സീറോമലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള പത്തനംതിട്ട രൂപതയുടെ പുതിയമെത്രാനായി മാര്‍ സാമുവേല്‍ ഇറേനിയോസ് നിയമിതനായി.

ഈ രൂപതയുടെ മെത്രാനായി സേവനമനുഷ്ഠിച്ചിരുന്ന മാര്‍ യൂഹനാന്‍ ക്രിസോസ്റ്റോം പ്രായപരിധിയെത്തിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി സീറോ മലങ്കരകത്തോലിക്കാസഭയുടെ സിനഡ് സ്വീകരിക്കുകയും ഫ്രാന്‍സീസ് പാപ്പാ അംഗീകരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാന്‍ മാര്‍ സാമുവേല്‍ ഇറേനിയോസ് പ്രസ്തുത രൂപതയുടെ അദ്ധ്യക്ഷനായിരിക്കുന്നത്.

കടമ്മനിട്ട സ്വദേശിയാണ് മാര്‍ സാമുവേല്‍ ഇറേനിയോസ്.

1952 മെയ് 13 ന് ജനിച്ച അദ്ദേഹം 1978-ല്‍ പൗരോഹിത്യം സ്വീകരിക്കുകയും 2010 മാര്‍ച്ച് 13-ന് തിരുവനന്തപുരം സീറോമലങ്കര കത്തോലിക്കാ അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.

2018 ഏപ്രില്‍ 10-നാണ് മാര്‍ സാമുവേല്‍ ഇറേനിയോസ് പത്തനംതിട്ട രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി നിയമിതനായത്.  

 

08 June 2019, 07:05