Cerca

Vatican News
സാമുവല്‍ മാര്‍ ഇരേനിയാസും,യോഹാന്നാന്‍ മാർ തിയോഡോഷ്യസും സാമുവല്‍ മാര്‍ ഇരേനിയാസും,യോഹാന്നാന്‍ മാർ തിയോഡോഷ്യസും  

മൂവാറ്റുപുഴ സീറോ മലങ്കര രൂപതയ്ക്ക് പുതിയ മെത്രാന്‍

മൂവാറ്റുപുഴ സീറോ മലങ്കര രൂപതയ്ക്ക് പുതിയ മെത്രാനായി മോണ്‍. യോഹാന്നാന്‍ മാർ തിയോഡോഷ്യസ് നിയമിതനായി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സീറോ മലങ്കരാ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍, മൂവാറ്റുപുഴ മെത്രാനായിരുന്ന അബ്രഹാം മാർ ജൂലിയോസ് കാക്കനാട്ട് സമര്‍പ്പിച്ച രാജി സ്വീകരിച്ച് കൊണ്ട് മോണ്‍. യോഹാന്നാന്‍ മാർ തിയോഡോഷ്യസിനെ ജൂൺ 11 ആം തിയതി മൂവാറ്റുപുഴ സീറോ മലങ്കര രൂപതയുടെ മെത്രാനായി നിയമിച്ചു.

മോണ്‍. യോഹാന്നാന്‍ മാർ തിയോഡോഷ്യസ് 1959, ഏപ്രിൽ 8ന് കേരളത്തില്‍ പുതുശ്ശേരി ഭാഗനെന്ന സ്ഥലത്തില്‍ ജനിച്ചു. തിരുവനന്തപുരം മൈനർ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം1985 ഡിസംബർ 22ന് സെന്‍റ്‍ ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ (ആലുവ) പഠനം പൂർത്തീകരിച്ച് 1985 ഡിസംബർ 22ന് പുരോഹിതനായി. റോമിലെ പൊന്തിഫിക്കൽ ഓരിയന്‍റെല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അദ്ദേഹം കാനോൻ നിയമത്തിൽ ഡോക്ക്റ്ററേറ്റ് നേടി. സീറോ മലങ്കര സഭയുടെ തിരുവന്തപുരം ആർച്ച് ബിഷപ്പിന്‍റെ സെക്രട്ടറി, മൈനർ സെമിനാരിയിലെ റെക്റ്റർ, നീതിന്യായക്കോടതിയുടെ അദ്ധ്യക്ഷന്‍, ഭാരത മെത്രാൻ സമിതി അംഗം (സിബിസിഐ),  ഗുർഗ്ഗാവോൺ മെത്രാന്‍റെയും, തിരുവനന്തപുരം ആർക്കി എപ്പാര്‍ക്കിയുടെയും വികാരി ജനറൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചുട്ടുണ്ട്. 2011, സെപ്റ്റംബർ മാസം മെത്രാനാഭിഷേകം സ്വീകരിച്ച മോണ്‍. യോഹാനോൺ മാർ തിയോഡോഷ്യസ് ആ വര്‍ഷം തന്നെയാണ് സീറോ മലങ്കരാ സഭയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂര്യായുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്പിലും, ഓഷ്യാനായിലും സീറോ മലങ്കര സഭയുടെ അപ്പോസ്തോലിക് സന്ദർശകനായിരുന്നു. 2018 ഏപ്രിൽ 10ന് മൂവാറ്റുപുഴ ഭദ്രാസനത്തിന്‍റെ പിൻതുടർച്ചാവകാശമുള്ള മെത്രാനായി അവരോധിക്കപ്പെട്ടു.   

11 June 2019, 16:21