BRAZIL-AMAZONIA-ENVIRONMENT-MAMIRAUA-RESERVE BRAZIL-AMAZONIA-ENVIRONMENT-MAMIRAUA-RESERVE 

പ്രപഞ്ചവും പ്രകൃതിയും ദൈവത്തിന്‍റെ തലോടലുകള്‍ @pontifex

യുഎന്‍ ആചരിച്ച രാജ്യാന്തര ജൈവവൈവിദ്ധ്യദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സാമൂഹ്യശ്രൃംഖല സന്ദേശം :

മെയ് 22- Ɔο തിയതി, ബുധനാഴ്ച

“ഓരോ സൃഷ്ടിക്കും അതിന്‍റേതായ പ്രത്യേക കര്‍മ്മങ്ങളുണ്ട്, എന്നാല്‍ ഒന്നും ഇവിടെ അധികപ്പറ്റല്ല. ഈ പ്രപഞ്ചം മുഴുവനും ദൈവത്തിന്‍റെ സ്നേഹവും, അവിടുത്തേയ്ക്കു നമ്മോടുള്ള പ്രത്യേക വാത്സല്യവും പ്രകടമാക്കുന്നു. നമുക്കു ചുറ്റുമുള്ള മണ്ണും, ജലവും, കുന്നും, മലകളും എല്ലാം മനുഷ്യര്‍ക്കുള്ള ദൈവത്തിന്‍റെ തൂവല്‍ത്തലോടലുകളാണ്.”

Every creature has a function, none is superfluous. The whole universe speaks the language of God's love, of His boundless affection for us: soil, water, mountains, everything is God's caress. #Biodiversity #LaudatoSì'

ബുധനാഴ്ച യുഎന്‍ ആചരിച്ച രാജ്യാന്തര ജൈവവൈവിദ്ധ്യദിനത്തോട് അനുബന്ധിച്ചാണ് (International day of biodiversity) ഈ സന്ദേശം ഇംഗ്ലിഷ് ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് #biodiversity  #laudato si' എന്നിങ്ങനെ സാമൂഹ്യശ്രൃംഖലയില്‍  കണ്ണിചേര്‍ത്തത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2019, 19:11