തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍....  ഫ്രാന്‍സിസ് പാപ്പാ പൊതു കൂടികാഴ്ച്ചയില്‍....   (AFP or licensors)

BARUIPUR രൂപതയ്ക്ക് സഹായമെത്രാനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

ഫ്രാൻസിസ് പാപ്പാ ഇന്ധ്യയിലെ BARUIPUR രൂപതയുടെ സഹായ മെത്രാനായി ഫാ.ഷ്യമാല്‍ ബോസിനെ മെയ് പതിനേഴാം തിയതി വെള്ളിയാഴ്ച നിയമിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

വെസ്റ്റ് ബംഗാൾ സംസ്ഥാനിലുള്ള BARUIPUR  രൂപതയിൽ ഗോസാബാ എന്ന സ്ഥലത്താണ് ഫാ.ഷ്യമാല്‍ ബോസ് ജനിച്ചത്. 1991 , മെയ് മാസം 5 ആം തിയതി വൈദീകനായ അദ്ദേഹം ബാംഗ്ലൂറിലുള്ള സെന്‍റ് പീറ്റേഴ്സ് പൊന്തിഫിക്കൽ ഇന്‍സ്റ്റിട്ട്യൂട്ടിൽ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. രൂപതയുടെ ധനകാര്യം മറ്റും ചാന്‍സിലാറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ഫാ.ഷ്യമാല്‍ ബോസ്. BARUIPUR  രൂപത 1978 മാർച്ച് 12 ആം തിയതി പോൾ ആറാമന്‍റെ കാലത്തിൽ  കൽക്കട്ടാ അതിരൂപതയിൽ നിന്നും വേർപെടുത്തി രൂപതയാക്കപ്പെട്ടതാണ്. 9,56,9779 ജനങ്ങൾ ഈ രൂപതയിൽ വസിക്കുന്നു. 62,847 കത്തോലിക്കാ വിശ്വാസികള്‍ രൂപതയിലുണ്ട്.

18 May 2019, 12:15