തിരയുക

Vatican News
കുവൈറ്റിലെ  ഭാവി സിൽക്ക് സിറ്റി y കുവൈറ്റിലെ ഭാവി സിൽക്ക് സിറ്റി y 

മാനുഷീക വികസനം സ്വതന്ത്രവും ഉത്തരവാദിത്വപൂർണ്ണവുമായ ഒരു വിളി

ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്‍റെ സ്ഥിരം പ്രതിനിധി ആർച് ബിഷപ് ഇവാൻ യൂർക്കോവിച്ചിന്‍റെ വിലയിരുത്തല്‍

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

വികസനത്തിനുള്ള അവകാശത്തെ കുറിച്ച് ജനീവയിൽ ഏപ്രിൽ 29 നു നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചത്. വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കുമ്പോൾ നമ്മുടെ അടിസ്ഥാനപരമായ മത, സംസ്കാര, സൻമാർഗ്ഗ മൂല്യങ്ങൾ പിന്തുണയ്ക്കുന്ന ലക്ഷ്യങ്ങൾ മുന്നിൽ കാണണമെന്നും, മാനുഷീക വികസനം വെറും സാമ്പത്തീക വികസനം മാത്രമല്ല എന്നും അത് വിദഗ്ധരുടെ മാത്രം വിഷയമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യവ്യക്തിയാണ് കേന്ദ്രകഥാപാത്രമെന്നും, സമഗ്ര മാനുഷീകവികസനം കുറച്ചുപേര്‍ക്കല്ല എല്ലാവരിലും എത്തണമെന്നും  മനുഷ്യന്‍റെ എല്ലാത്തലങ്ങളും അതിൽ ഉൾപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വികസനത്തിനായുള്ള ഫലപ്രദമായ ചർച്ചകൾ ഇന്നത്തെ അസമത്വങ്ങളെയും പരിസ്ഥിതിയുടെ നിസ്സാരവൽക്കരണത്തെയും അഭിമുഖീകരിക്കാനുള്ള വിവിധ മാർഗ്ഗങ്ങൾ നിർദ്ദേശിക്കണമെന്നും പറഞ്ഞ അദ്ദേഹം തീരുമാനങ്ങളിൽ നിന്ന് പ്രവർത്തികളിലേക്ക് നീങ്ങാനുള്ള സമയം അതിക്രമിച്ചു എന്നും, സാങ്കേതിക ചർച്ചകളിൽനിന്നും വിട്ടിറങ്ങി പ്രശ്നങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി നേരിടാനുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും അഭിപ്രായപ്പെട്ടു.

01 May 2019, 12:18