തിരയുക

Vatican News
മോൺ.തിയോഡോർ മസ്‌കരേനെസ്  ആഭ്യന്തരകാര്യമന്ത്രിക്കൊപ്പം മോൺ.തിയോഡോർ മസ്‌കരേനെസ് ആഭ്യന്തരകാര്യമന്ത്രിക്കൊപ്പം 

ഇന്ത്യയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമങ്ങൾ വർധിക്കുന്നു

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ന്യൂന പക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നുവെന്നു മോൺ.തിയോഡോർ മസ്‌കരേനെസ്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഏപ്രിൽ പതിനൊന്നു മുതൽ മെയ് പത്തൊൻപതു വരെ ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.  നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തിൽ വന്നതിനു ശേഷമാണു ക്രൈസ്തവരും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള ആക്രമണങ്ങൾ വർധിച്ചത്. ഏറ്റവും അടുത്തു നടന്ന ആക്രമണമാണ് കഴിഞ്ഞ മാർച്ച് ഇരുപത്താറാം തിയതി  തമിഴ്നാട്ടിലെ ചിന്നസേലമെന്ന സ്ഥലത്ത് ഇരുന്നൂറോളം വരുന്ന ഹൈന്ദവ മതമൗലികവാദികൾ ക്രൈസ്തവ സന്ന്യാസിനികൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനം ആക്രമിച്ചത്. ഈ ആക്രണങ്ങളുമായി ബന്ധപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്തുവെങ്കിലും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘങ്ങളുടെ സാന്നിധ്യവും അവയ്ക്കു കിട്ടുന്ന വലിയപിന്തുണയും പരിഹാരത്തിനു തടസ്സമായി നില്‍ക്കുന്നു. ഫലമുള്ള വൃക്ഷത്തിനെ കല്ലേറ് കൊള്ളുകയുള്ളു എന്ന നാടൻ ചൊല്ലിനെ ഓര്‍മ്മിപ്പിച്ച മോൺ.തിയോഡോർ മസ്‌കരേനെസ് ഫലമുള്ളത് കൊണ്ടാണ് സഭ ഇത്രയധികം ആക്രമിക്കപ്പെടാൻ കാരണമെന്നു അഭിപ്രായപ്പെട്ടു. ഇങ്ങനെയൊക്കെയാണെങ്കിലും മര്‍ദ്ദിതർക്കും പാവപ്പെട്ടവർക്കുമായുള്ള സഭയുടെ പ്രവർത്തനങ്ങൾ ദൈവത്തിന്‍റെയും യേശുവിന്‍റെയും നാമത്തില്‍ തുടരുകതന്നെ ചെയ്യുമെന്നു മോൺ.തിയോഡോർ വ്യക്തമാക്കി.  

15 April 2019, 15:57