കർദ്ദിനാൾ രഞ്ജിത്ത്  സ്‌ഫോടനത്തിൽ മരിച്ചവർക്കായി ബലിയര്‍പ്പിച്ചവസരത്തില്‍... കർദ്ദിനാൾ രഞ്ജിത്ത് സ്‌ഫോടനത്തിൽ മരിച്ചവർക്കായി ബലിയര്‍പ്പിച്ചവസരത്തില്‍... 

സ്ഫോടനത്തില്‍ മുറിവേറ്റവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല

ശ്രീലങ്കയിലെ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനും കൊളോമ്പോയിൽ മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ രഞ്ജിത്ത് ഏപ്രിൽ 22 ആം തിയതി വത്തിക്കാൻ ന്യൂസ് പ്രവര്‍ത്തകനായ പത്തബന്ദികയുമായി ഫോണിലൂടെ നടത്തിയ സംഭാഷണത്തിലാണ് ഇങ്ങനെ വ്യക്തമാക്കിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഞെട്ടലോടെയാണ് താൻ ഈ ആക്രമണങ്ങളെക്കുറിച്ചു കേട്ടതെന്നും പത്തു കൊല്ലങ്ങളായി ഇതുപോലൊന്നും ശ്രീലങ്കയിൽ സംഭവിച്ചിട്ടില്ലെന്നും പറഞ്ഞ കർദ്ദിനാൾ രഞ്ജിത്ത് സ്ഫോടനത്തെ കുറിച്ചറിഞ്ഞയുടനെ 50 പേരോളം മരിച്ച  കൊളോമ്പോയിലെ ദേവാലയം താൻ സന്ദശിക്കാൻ പോയെന്നും ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങൾ തിങ്ങിനിറഞ്ഞിരുന്നവസരത്തിലാണ് ചാവേറുകളുടെ ആക്രമണങ്ങൾ ഉണ്ടായതെന്നും അദ്ദേഹം അറിയിച്ചു.  വടക്കൻ കൊളോമ്പോയിൽ ഒരു ചെറിയ നഗരത്തിലെ പള്ളിയിലെ ആക്രമണത്തിൽ 120 പേരോളം മരിച്ച വാർത്തയും താമസിയാതെ എത്തി. അവിടെ ആ ദേവാലയം പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ഏതാണ്ട് 500 ഓളം മുറിവേറ്റവരുണ്ടായിരുന്നതിനാൽ രക്തദാനത്തിനായും അവധിയിലായിരുന്ന ഡോക്ടർമാറോടു ജോലിക്കുതിരിച്ചു കയറുവാനും അഭ്യർത്ഥിച്ചു.  സന്നദ്ധ സേവകരായി ഒത്തിരി പേർ സഹായത്തിനായി ഇറങ്ങി.

എന്താണ് ക്രിസ്തീയ സമൂഹത്തിന്‍റെ  ഇപ്പോഴത്തെ വികാരമെന്ന ചോദ്യത്തിന് കർദിനാൾ നൽകിയ മറുപടി ഭയവും അരക്ഷിതാവസ്ഥയും എന്നാണ്.ഭരണാധികാരികളോടു വിശദവും നിഷ്പക്ഷവുമായ അന്വേഷണത്തിനുള്ള അഭ്യർത്ഥനകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളോടും, മറ്റു സമൂഹങ്ങളോടും ശാന്തരാകുവാനും, നിയമം കയ്യിലെടുക്കാതെ മൃതസംസ്കാരങ്ങൾ സമാധാനപൂർവ്വം നടത്താൻ സാഹചര്യമൊരുക്കാനും ആഹ്വാനം ചെതിട്ടുണ്ട്. കത്തോലിക്കരോടു  ക്രുശിൽ തന്നെ ക്രൂശിച്ച സകലരോടും ക്ഷമിച്ച യേശുവിന്‍റെ  മാതൃക അനുകരിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

അപകടത്തിൽ പെട്ട വിശ്വാസികളുമായുള്ള സന്ദർശനത്തിൽ  നിന്നും കുടുംബാംഗങ്ങൾ  മുഴുവനും നഷ്ടപ്പെട്ടവരുമുണ്ടെന്നു മനസ്സിലാക്കാൻ കഴിഞ്ഞതായി പറഞ്ഞ കർദ്ദിനാൾ രഞ്ജിത്ത് പ്രാർത്ഥിക്കാൻ ദേവാലയത്തിലെത്തി  മൃതിയടഞ്ഞ,മുറിവേറ്റ അവരോടു എന്തുപറയ​ണമെന്നു അറിയില്ലെന്നും പ്രാർത്ഥിക്കാനെത്തിയ അവർ ദൈവസന്നിധി അണഞ്ഞെന്ന് ആശ്വസിക്കുന്നുവെന്നും പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 April 2019, 12:11