തിരയുക

Vatican News
സഭയുടെ  അജപാലകര്‍... സഭയുടെ അജപാലകര്‍... 

വൈദീകരുടെ കർത്തവ്യത്തെ കേന്ദ്രീകരിച്ച് ലാറ്ററൻ സമ്മേളനം

കർത്താവിന്‍റെ അപ്പോസ്തലന്‍മാരായ വൈദീകരുടെ കർത്തവ്യത്തെ കേന്ദ്രീകരിച്ചാണ് സമ്മേളനം നടത്തപ്പെടുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഇന്നത്തെ ബഹുമുഖ മാനുഷിക പ്രതിഭാസം എന്താണ്? ഇന്നത്തെ മെട്രോ നഗരങ്ങളിൽ പല തരത്തിലുള്ള സംസ്കാരവും ജീവിത രീതികളും ഭാഷകളുമുള്ള ജനങ്ങളുമായുള്ള സഹവാസത്തിൽ കർത്താവിന്‍റെ  അപ്പോസ്തലന്‍മാരുടെ കർത്തവ്യമെന്ത് എന്ന  ചോദ്യങ്ങളുമായാണ് കർദിനാൾ ആഞ്ചലോ ദേ ദോനാത്തിസ് ഏപ്രിൽ ഒമ്പതാം തിയതി ചൊവ്വാഴ്‌ച രാവിലെ പോന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ “തുടർന്നുകൊണ്ടിരിക്കുന്ന സഭയിലെ വൈദീകർ”എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം ഉത്‌ഘാടനം ചെയ്തത്. ദൈവരാജ്യം പൂർത്തീകരിക്കാനുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങളെ സ്വീകരിക്കുന്നവരെയും അവരുടെ ജീവിതരീതിയെയും തഴയരുതെന്നും ദൈവരാജ്യ പൂർത്തീകരണത്തിന് തള്ളിക്കളയാൻ പറ്റാത്ത ഘടകങ്ങൾ അവയിൽ കണ്ടെത്താൻ കഴിയുമെന്നും കർദിനാൾ ഓർമ്മിപ്പിച്ചു. പെന്തകോസ്താ ദിനത്തില്‍ പരിശുദ്ധാത്മാവ് സംസാരിച്ചത് അവിടെ കൂടിയിരുന്ന സകലരോടുമാണെന്നുംആരെയും ഒഴിവാക്കിയില്ലെന്നും കർദിനാൾ അഭിപ്രായപ്പെട്ടു.

രണ്ടു  ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ സമ്മേളനം സംഘടിപ്പിച്ചത് പോന്തിഫിക്കൽ  പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് റിഡംത്തോർ ഹോമിനിസും പുരോഹിതരുടെ തുടർച്ചയായ രൂപീകരണത്തിനായുള്ള രൂപതാ പ്രവർത്തകരും ചേർന്നാണ് ഈ കോൺഫ്രൻസിൽ പോന്തിഫിക്കൽ  പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട് റിഡംത്തോർ ഹോമിനിസിന്‍റെ ഡീനായ  പാവോളോ അസോളയാനും, ട്രന്‍റ് യൂണിവേഴ്സിറ്റിയില്‍ മനുഷ്യനും ശാസ്ത്രവും എന്ന വിഭാഗത്തിൽ പ്രൊഫസറായ സാൽവത്തോറെ അബ്രുത്തെസെ  തുടങ്ങി   പല പ്രമുഖരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

10 April 2019, 14:24