തിരയുക

പാപ്പാ  യുവജന സിനഡിൽ യുവജനങ്ങളോടു സംസാരിക്കുന്നു പാപ്പാ യുവജന സിനഡിൽ യുവജനങ്ങളോടു സംസാരിക്കുന്നു 

ഇറ്റലിക്ക് മുഴുവനായി ഡിൻ ഡോൺ ഡാൻ ആപ്പ് (DIN DON DAN APP)

യുവജനങ്ങക്കൾക്കായുള്ള സിനഡ് നടന്ന അവസരത്തിൽ ഇറ്റലിയിലെ മിലാനിൽ 4 സർവ്വകലാശാലാ വിദ്യാർത്ഥികളില്‍ ഉദയം ചെയ്ത ഒരു ആശയത്തിന്‍റെ സാഫല്യമാണ് ഈ ഡിൻ ഡോൺ ഡാൻ ആപ്പിളിക്കേഷന്‍

‍സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഇതു വഴി ഇറ്റലിയിൽ എവിടെ എത്തിയാലും നമ്മുടെ ഏറ്റവും അടുത്തുള്ള പള്ളികളും അവിടത്തെ ആരാധനാ സമയങ്ങളും നമുക്ക് കണ്ടെത്താൽ കഴിയും. സാധാരണ ദിവസങ്ങളിലെയും, ഒഴിവു ദിനങ്ങളിലേയും തിരുന്നാൾ ദിനങ്ങളിലേയും പരിശുദ്ധ കുർബ്ബാനയുടെ സമയങ്ങൾ മാത്രമല്ല, പള്ളികൾ തുറക്കുകയും അടയ്ക്കുയും ചെയ്യുന്ന സമയങ്ങളും, ആ പള്ളികളിലെ കുമ്പസാരത്തിനുള്ള സമയവും കണ്ടു പിടിക്കാൻ സാധിക്കും.

എഞ്ചിനീയർമാരായ അലസ്സാന്ത്രോ, ആഞ്ചലോ, നിയമ വിദ്യാർത്ഥിയായ ഫെഡെറിക്കോ, ഡിസൈനറായ യാക്കൊമൊ എന്നിവരാണ് ഈ ആപ്പിന്‍റെ ഉപജ്ഞാതാക്കൾ. ദിവ്യപൂജയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളേയും, ജോലിക്കാരേയും, വിനോദ സഞ്ചാരികളേയും കുറിച്ചോർത്ത്  സഭയെ ചെറുപ്പക്കാരിലേക്കടുപ്പിക്കാൻ തങ്ങളാൽ എന്ത് സംഭാവന നൽകാൻ കഴിയുമെന്ന സ്വയം ചോദിച്ച ചോദ്യമാണ് ഈ സംരഭത്തിൽ കൊണ്ടുചെന്നെത്തിച്ചതെന്ന് അവർ വ്യക്തമാക്കി.

കുറഞ്ഞ മാസങ്ങൾ കൊണ്ടു തന്നെ പതിനായിരങ്ങൾ ഉപയോഗിച്ചു തുടങ്ങിയ ഈ ആപ്പിളിക്കേഷന്‍ പരിശുദ്ധ കുർബ്ബാനയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ലേഖനങ്ങളം ഉൾപ്പെടുത്തിയിട്ടുണ്ട്. സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഈ പ്രോഗ്രാം പ്ലേസ്റ്റോറിലും അതിന്‍റെ വെബ്ബ് രൂപം www.dindondan.app ലും ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2019, 15:52