തിരയുക

തെക്കൻ റിപ്പബ്ലിക്കൻ സുഡാന്‍റെ പ്രസിഡണ്ടായ സാൽവ കീഴമയാർഡിറ്റ് പാപ്പായോടൊപ്പം... തെക്കൻ റിപ്പബ്ലിക്കൻ സുഡാന്‍റെ പ്രസിഡണ്ടായ സാൽവ കീഴമയാർഡിറ്റ് പാപ്പായോടൊപ്പം... 

സാന്താ മാർത്തായില്‍ തെക്കൻ സുഡാന്‍ അധികാരികളുടെ ധ്യാനം

തെക്കൻ സുഡാനിലെ ഉയർന്ന പൗരാധികാരികളും സഭാധികാരികളുമാണ് ധ്യാനത്തില്‍ പങ്കെടുക്കുന്നത്

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

കാന്‍റർബെറിയിലെ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ ആവശ്യമനുസരിച്ച് തെക്കൻ സുഡാനിലെ സംഘർഷങ്ങൾതീർക്കാനായി നവീകരിച്ച കരാർപ്രകാരം മെയ് 12 നു  രാഷ്ട്രത്തിന്‍റെ  ഉന്നത  ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോകുന്ന രാഷ്ട്രാധികാരികൾക്കും , തെക്കൻ റിപ്പബ്ലിക്കൻ സുഡാന്‍റെ പ്രെഡിഡൻസിയിലെ അംഗങ്ങൾക്കുമായി ഈ ധ്യാനം വത്തിക്കാനിലെ സാന്താ മാർത്തയിൽ വച്ചുനടത്താൻ ഫ്രാൻസിസ് പാപ്പാ അനുവാദം നൽകി. ഏപ്രിൽ 10 നും 11 നും മായിരിക്കും  ധ്യാനം നടത്തപ്പെടുക. തെക്കൻ റിപ്പബ്ലിക്കൻ സുഡാന്‍റെ പ്രസിഡണ്ടായ.സാൽവ കീഴ് മയാർഡിറ്റ്, കൂടാതെ 4 വൈസ് പ്രസിഡന്‍റുമാരും ഇതിൽ പങ്കെടുക്കും. സുഡാനിലെ സഭാനേതൃത്വത്തിൽ നിന്ന് തെക്കൻ സുഡാനിലെ  ചർച്ചു കൗൺസിലിലെ 8 അംഗങ്ങളും ഇതിൽ പങ്കുചേരും. ഉഗാണ്ടയിലെ ഗുലുവിലെ മെത്രാപോലീത്തായായ  ജോൺ ബാപ്റ്റിസ്റ്റ് ഒദാമയും മഡഗാസ്കറിന്‍റെയും ആഫ്രിക്കായുടെയും സന്ന്യാസ സമൂഹങ്ങളുടെ ജനറൽമാരുടെ കോൺഫെറെൻസിന്‍റെ പ്രസിഡണ്ടായ ഫാ. അഗബൊൻഖിൻമെൻകെ ഒരബതോറുമായിരിക്കും ധ്യാനം നയിക്കുക.

എക്യൂമെനിസവും, നയതന്ത്രവും ഒന്നിക്കുന്ന ഈ പരിപാടി സഭയ്ക്ക് പരിചിന്തനത്തിനും പ്രാർത്ഥനയ്ക്കും കൂടിക്കാഴ്ചയ്ക്കും അനുരഞ്ജനത്തിനും  അവസരമൊരുക്കാനും, പരസ്പര ബഹുമാനത്തോടും വിശ്വാസത്തോടും കൂടെ തങ്ങളുടെ ദൗത്യം ഉത്തരവാദിത്വത്തോടെ ഭാവിയിൽ തെക്കൻ സുഡാന്‍റെ സമാധാനത്തിനും വളര്‍ച്ചയ്ക്കുമായി പ്രവർത്തിക്കാൻ   വത്തിക്കാൻ  സെക്രെട്ടറിയേറ്റും കാന്‍റര്‍ബറി ആർച്ച് ബിഷപ്പിന്‍റെ ഓഫീസും ചേർന്ന് സംഘടിപ്പിച്ചതാണ്.

ധ്യാനത്തിന്‍റെ   അന്ത്യത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് പരിശുദ്ധപിതാവ് അവർക്കായി പ്രഭാഷണം നടത്തുകയും അതിനുശേഷം ഫ്രാൻസിസ് പാപ്പായും, കാന്‍റര്‍ബറി ആർച്ച്ബിഷപ്പ്  ജസ്റ്റിൻ വെൽബിയും,  സ്കോട്ട്ലാന്‍റിലെ   മുൻ പ്രെസ്ബിറ്റേറിയൻ സഭയുടെ മോഡറേറ്റർ റവ. ജോണ്‍ കാൽമേഴ്സും ഒപ്പിട്ട "ഒന്നിപ്പിക്കുന്നവയെ അന്വേഷിക്കുക ഭിന്നിപ്പിക്കുന്നവയെ മറികടക്കുക" എന്ന സന്ദേശത്തോടെ ബൈബിൾ സമ്മാനിക്കുകയും, തെക്കൻ സുഡാനിലെ സമാധാനത്തിനായി പ്രതിജ്ഞയെടുക്കുന്ന     നേതൃത്വത്തിന് ആശീർവ്വാദം  നൽകുകയും ചെയ്യും. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 April 2019, 14:36