നിയമവിരുദ്ധമായി ഉപയോഗിക്കപ്പെട്ട കൈതോക്കുകളും മറ്റായുധങ്ങളും നിയമവിരുദ്ധമായി ഉപയോഗിക്കപ്പെട്ട കൈതോക്കുകളും മറ്റായുധങ്ങളും 

യുദ്ധോപകരണങ്ങള്‍ക്കായി നല്‍കപ്പെടുന്ന ധനസഹായത്തെ അവസാനിപ്പിക്കണം

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഭീകരപ്രവർത്തനങ്ങള്‍: ഭീകര പ്രവർത്തനങ്ങൾക്കു നൽകുന്ന ധനസഹായത്തെ ചെറുക്കുക എന്ന വിഷയത്തെ ആസ്പദമാക്കി മാർച്ച് 28 ആം തിയതി ന്യൂയോർക്കിൽ നടത്തപ്പെട്ട തുറന്ന സംവാദത്തിൽ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിര നിരീക്ഷകൻ ആർച്ച്ബിഷപ്പ് ബെർണാഡിറ്റോ ഔസാ നൽകിയ പ്രഭാഷണത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.

സി.റൂബിനി സി.റ്റി.സി

ലോകത്തിൽ നടന്ന ഭീകര പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ട എല്ലാവരെയും പ്രത്യേകിച്ച് അടുത്തിടെ ന്യൂസി ലാന്‍റില്‍ ക്രൈസ്റ്റ് ചർച്ചിൽ രണ്ടു മോസ്‌ക്കുകൾക്കു നേരെ നടന്ന ഭീകരാക്രമണത്തിൽ മരണപ്പെട്ടവരെയും അനുസ്മരിച്ച ബിഷപ്പ് ഔസാ, തീവ്രവാദ ആദര്‍ശങ്ങളാൽ പ്രചോദിരായ വ്യക്തികൾ സൃഷ്ടിക്കുന്ന ഭീകരതകൾ മൂലം ജനങ്ങൾ നിരന്തരമായ ഭയത്തിലാണ് ജീവിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു. ഭീകരവാദികൾ ലക്ഷ്യം വയ്ക്കുന്നത് സമാധാന സ്ഥാപകരെയും, സമാധാന പാലകരെയും, മാനവ പുരോഗതിയെ ലക്ഷ്യം വച്ച്  വികസന പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെയും, ആരാധനാലയങ്ങളെയുമാണെന്നു ചൂണ്ടി കാണിച്ച ബിഷപ്പ് ഔസാ,  കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സൗകര്യങ്ങളെ പൂർണ്ണമായി തിരസ്കരിക്കണമെന്നും, യുദ്ധോപകരണങ്ങള്‍ക്കായി നല്‍കപ്പെടുന്ന ധനസഹായത്തെ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

തീവ്രവാദ സംഘത്തെ സംരക്ഷിക്കുന്നവരെ നിയമത്തിന്‍റെ മുന്നിൽ  കൊണ്ടുവരണമെന്നും, മാനവ പുരോഗതിക്കെതിരായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരായി നിയമ നടപടികൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. സൈബർ സൗകര്യങ്ങൾ ഉപയോഗിച്ച് ഭീകരവാദ സംഘങ്ങളിൽ   അംഗങ്ങളെ ചേര്‍ക്കുകയും, സാമ്പത്തിക വിഭവം കണ്ടെത്തുകയും ചെയ്യുന്നുവെന്നു ചൂണ്ടിക്കാണിച്ച ബിഷപ്പ് ഔസാ ഭീകരപ്രവർത്തനങ്ങൾക്കു നൽകുന്ന ധനസഹായത്തെ യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും, മുതിർന്നവരുടെ വൈദ്യസഹായത്തിനും, എല്ലാ മനുഷ്യരുടെയും അവകാശമായ സമാധാനത്തിന്‍റെയും, സുരക്ഷതയുടെയും  വികസന പ്രവർത്തനങ്ങൾക്കായി തിരിച്ചു വിനിയോഗിക്കണമെന്നും വ്യക്തമാക്കി.

ഭീകര പ്രവർത്തനങ്ങളെ പരിശുദ്ധ സിംഹാസനം അവലപിക്കുന്നുവെന്നും ആദര്‍ശം, രാഷ്ട്രീയം, തത്വശാസ്ത്രം, യുക്തി, വംശീയം, മതം എന്നിവയുടെ പേരിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങളെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും ബിഷപ് ഔസാ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 March 2019, 14:38