തിരയുക

 Swami Agnivesh, social Activist and religious leader of India Swami Agnivesh, social Activist and religious leader of India 

സുസ്ഥിതി വികസനപദ്ധതിയെ തുണയ്ക്കാന്‍ മതങ്ങളുടെ രാജ്യാന്തര സംഗമം

മാര്‍ച്ച് 7-മുതല്‍ 9-വരെ തിയതികളില്‍ വത്തിക്കാനില്‍. ഇന്ത്യയില്‍നിന്നും സ്വാമി അഗ്നിവേശ്

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മതങ്ങളുടെ സംഗമം മാനവികതയെ തുണയ്ക്കാന്‍
മതങ്ങളും സുസ്ഥിതി വികസന പദ്ധതിയും - “പാവങ്ങളുടെയും ഭൂമിയുടെയും കരച്ചില്‍ കേള്‍ക്കാന്‍,” എന്ന മതങ്ങളുടെ രാജ്യാന്തര സംഗമം മാര്‍ച്ച് 7-മുതല്‍ 9-വരെ തിയതികളില്‍ വത്തിക്കാനിലെ സിനഡുഹാളില്‍ സമ്മേളിക്കും. കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ തലവനായുള്ള  സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘമാണ് സമ്മേളനത്തിന്‍റെ സംഘാടകര്‍.

സുസ്ഥിതി വികസന ലക്ഷ്യങ്ങള്‍ ഫലമണിയിക്കാന്‍
2000-Ɔമാണ്ടിന്‍റെ പൂര്‍ണ്ണനിറവിലും, പിന്നീട് 2015-ലുമായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ വികാസം പ്രാപിച്ച ആഗോള ജനതയുടെ സുസ്ഥിതി വികസനപദ്ധതിയെ (Sustainable Development Goals) ലോകത്തുള്ള സകല ഈശ്വരവിശ്വാസികളും മതങ്ങളും കൈകോര്‍ത്തു പിന്‍തുണയ്ക്കുകയാണെങ്കില്‍ വിജയത്തില്‍ എത്തിക്കാനാകുമെന്ന പ്രത്യാശയോടെയാണ് മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം (Dicastery for Intergral Human Development) ഈ രാജ്യാന്തര സംഗമം വിളിച്ചുകൂട്ടുന്നതെന്ന് കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍, മാര്‍ച്ച് 5-Ɔο തിയതി റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രത്യാശപ്രകടിപ്പിച്ചു.

പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍
2030-ല്‍ ലക്ഷ്യപ്രാപ്തിയില്‍‍ എത്തിക്കാമെന്ന ബോധ്യത്തോടെ 190 രാഷ്ട്രങ്ങളുടെ കരുത്തുറ്റ കൂട്ടായ്മ, യുഎന്‍ സംവിധാനംചെയ്തിട്ടുള്ള മാനവികതയുടെ എല്ലാമേഖലകളിലുമുള്ള സുസ്ഥിതി ലക്ഷ്യംവച്ചിട്ടുള്ള പദ്ധതിയെ ലോകത്തിന്‍റെ ധാര്‍മ്മികശക്തിയായ മതങ്ങള്‍ പിന്‍തുണയ്ക്കുകയാണെങ്കില്‍ അതിന്‍റെ വിജയത്തില്‍ എത്തിക്കാനാകുമെന്ന്, കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ വിശദീകരിച്ചു. സുസ്ഥിതി വികസന പദ്ധതിക്ക് തുടക്കമായിട്ട് നാലു വര്‍ഷങ്ങള്‍ ആകുന്നെങ്കിലും ഇനിയുമുള്ള സമയം ലോകത്തെ ധര്‍മ്മസ്ഥാപനങ്ങള്‍ പിന്‍തുണച്ചാല്‍, ബഹുഭൂരിപക്ഷംവരുന്ന ലോകത്തെ പാവങ്ങളുടെ കരച്ചില്‍ ഇല്ലാതാക്കാനും,  പരിസ്ഥിതിയുടെ വിനാശങ്ങള്‍ നിയന്ത്രിച്ച്  ഭൂമിയെയും മാനവികതയെയും പ്രകൃതിദുരന്തങ്ങളില്‍നിന്ന് സംരക്ഷിക്കാനാകുമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍ പ്രസ്താവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2019, 09:18