തിരയുക

Cardinal Josef Tomko - former prefect of the Congregation for the Propagation of Faith Cardinal Josef Tomko - former prefect of the Congregation for the Propagation of Faith 

കര്‍ദ്ദിനാള്‍ ജോസഫ് റ്റോംകോ 95-Ɔο പിറന്നാള്‍ ആഘോഷിക്കും

ഭാരതത്തെ സ്നേഹിച്ച സ്ലൊവാക്യന്‍ കര്‍ദ്ദിനാള്‍ റ്റോംകോയ്ക്ക് ആശംസകള്‍!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പൗരോഹിത്യവാര്‍ഷികവും പിറന്നാളും
വിശ്വാസപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജോസഫ് റ്റോംകോയുടെ 95-Ɔο പിറന്നാളും, പൗരോഹിത്യത്തിന്‍റെ 70-Ɔο വാര്‍ഷികവും ഒരുമിച്ച് ജന്മനാട്ടില്‍ ആചരിക്കും. മാര്‍ച്ച് 16-Ɔο തിയതി ശനിയാഴ്ചയാണ് പിറന്നാളിന്‍റെയും പൗരോഹിത്യത്തിന്‍റെയും ഇരട്ട ജൂബിലി ജന്മനാടായ സ്ലൊവാക്യയില്‍ ആഘോഷിക്കാന്‍ പോകുന്നത്. സ്ലൊവാക്യയിലെ മെത്രാന്‍സംഘത്തോടും വിശ്വാസികള്‍ക്കൊപ്പവുമായിരിക്കും ആഘോഷങ്ങള്‍.  

പ്രേഷിതസമര്‍പ്പണത്തിന്‍റെ നാള്‍വഴികള്‍
1924 മാര്‍ച്ച് 11-ന് സ്ലൊവാക്യയിലെ ഉടാവിസ്കിലാണ് ജനനം.
1949 മാര്‍ച്ച് 12-ന് റോമില്‍ പൗരോഹിത്യം സ്വീകരിച്ചു.
1979 ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മെത്രാന്‍ പദവിയിലേയ്ക്ക് ഉയര്‍ത്തി.
1985-ല്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കും ഉയര്‍ത്തപ്പെട്ടു.
1985-2001  :  16 നീണ്ടവര്‍ഷക്കാലം കര്‍ദ്ദിനാള്‍ റ്റോംകോ ഇന്ത്യ അടക്കമുള്ള മിഷന്‍ രാജ്യങ്ങളുടെ ഉത്തരവാദിത്ത്വംവഹിക്കുന്ന വിശ്വാസപ്രചാരണ സംഘത്തി‍ന്‍റെ തലവനായി (Prefect of the Congregation for the Propagation of Faith ) സേവനംചെയ്തു.
1989-മുതല്‍ 75-Ɔο വയസ്സില്‍ വിരമിക്കുംവരെ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനുള്ള രാജ്യന്തര കമ്മിറ്റിയുടെ പ്രസിഡന്‍റായും കര്‍ദ്ദിനാള്‍ ടോംകോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മിഷന്‍ രാജ്യങ്ങളെ സ്നേഹിച്ച പ്രേഷിതന്‍
2000-മാണ്ട് ജൂബിലിവര്‍ഷത്തിലെ സെപ്തംബര്‍ മാസത്തില്‍ ബാംഗ്ളൂരില്‍ സമ്മേളിച്ച ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ പ്രത്യേക പൊതുസമ്മേളനത്തില്‍ അപ്പസ്തോലിക പ്രതിനിധിയായി കര്‍ദ്ദിനാള്‍ റ്റോംകോ സംബന്ധിക്കുകയുണ്ടായി. ഭാരത സഭയുടെ വികസനത്തിലും വളര്‍ച്ചയിലും ഏറെ തല്പരനായിരുന്നു അദ്ദേഹം.  വിശ്വാസപ്രാചരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് ആയിരിക്കവെ ഇന്ത്യ, ആഫ്രിക്കപോലുള്ള രാജ്യങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നിരവധി പ്രേഷിതയാത്രകള്‍ നടത്തുകയും പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. പ്രേഷിതവഴികളില്‍ “The Missionary on roads” എന്ന ഗ്രന്ഥം കര്‍ദ്ദിനാള്‍ റ്റോംകോയുടെ മിഷണറിയാത്രകളും വിവിധ സംസ്കാരങ്ങളുമായുള്ള കൂടിക്കാഴ്ചകളും വിവരിക്കുന്ന ശ്രദ്ധേയമായ ആത്മകഥയാണ്.

മിഷന്‍ രാജ്യങ്ങളെക്കുറിച്ചു തീക്ഷ്ണമതിയായിരുന്ന കര്‍ദ്ദിനാള്‍ ടോംകോയ്ക്ക് പ്രാര്‍ത്ഥനയോടെ ഭാവുകങ്ങള്‍ നേരുന്നു!  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2019, 11:44