തിരയുക

Vatican News
The Moderator of the Conference of Bishops on protection of Minors, Fr. Federico Lombardi sj with Pope Francis in the venue, the Synod Hall The Moderator of the Conference of Bishops on protection of Minors, Fr. Federico Lombardi sj with Pope Francis in the venue, the Synod Hall  (Vatican Media)

കുട്ടികളുടെ സംരക്ഷണ സമ്മേളനം : വ്രണിതാക്കളുമായൊരു കൂടിക്കാഴ്ച

വ്രണിതാക്കളായ 12 വ്യക്തികളുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച വത്തിക്കാന്‍റെ പ്രതിനിധികളായ കര്‍ദ്ദിനാളന്മാരും മെത്രാന്മാരും കൂടിക്കാഴ്ച നടത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മുറിപ്പെട്ടവരുടെ കരച്ചില്‍ കേട്ടു
ഫെബ്രുവരി 21-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് വിളിച്ചുകൂട്ടിയ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച രാജ്യാന്തര സമ്മേളനം ആരംഭിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് സംഘാടക സമിതിയ അംഗങ്ങള്‍ പീഡനങ്ങള്‍ക്ക് ഇരകളായവരുമായി കൂടിക്കാഴ്ച നടത്തിയത്. സഭാശുശ്രൂഷകരാല്‍ പീഡിതരായവര്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നുമുള്ള വിവിധ പ്രായക്കാരും തരക്കാരുമായ സ്ത്രീ-പുരുഷന്മാരുടെ കൂട്ടായ്മയായിരുന്നെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ദ്രോ ജിസോത്തി പ്രസ്താവനയിലൂടെ അറിയിച്ചു.

സമ്മേളനത്തെ അമ്പരപ്പിക്കുന്ന കഥകള്‍
അവരുടെ സാക്ഷ്യവും ആത്മാര്‍ത്ഥമായ പങ്കുവയ്ക്കലും പ്രശ്നങ്ങളുടെ ഗൗരവാവസ്ഥയെക്കുറിച്ച് സമ്മേളനത്തെ മനസ്സിലാക്കിക്കൊടുക്കാനും ധരിപ്പിക്കാനും സഹായകമാകുമെന്നും ജിസോത്തി അഭിപ്രായപ്പെട്ടു. ലൈംഗിക പീഡനങ്ങളില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതു സംബന്ധിച്ച സമ്മേളനം ഫെബ്രുവരി 24-Ɔο തിയതി ഞായറാഴ്ച സമാപിക്കും.

ചിത്രം  : ഫാദര്‍ ലൊമ്പാര്‍ഡിയും പാപ്പാ ഫ്രാന്‍സിസും
പരിശുദ്ധ സിംഹാസനത്തിന്‍റെ  മുന്‍വക്താവും, ഇപ്പോള്‍ റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റുമായ, 75 വയസ്സുകാരന്‍ ഫാദര്‍ ഫെദറിക്കോ ലൊമ്പാര്‍ഡി എസ്. ജെ. -യെ കുട്ടികളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര സമ്മേളനത്തിന്‍റെ മോഡറേറ്ററായി പാപ്പാ ഫ്രാന്‍സിസാണ് ക്ഷണിച്ചത്.  ദീര്‍ഘകാലം വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലായും ഫാദര്‍ ലൊമ്പാര്‍ഡി സേവനം ചെയ്തിട്ടുണ്ട്. 

22 February 2019, 14:10