സമഗ്ര മാനവ വികസനത്തിനായുള്ള റോമന്‍ കൂരിയാ വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയാ കൊദ്വൊ ടര്‍ക്സണ്‍ ലോക രോഗീദിനത്തോടനുബന്ധിച്ച്, കല്‍ക്കട്ടയില്‍, മദര്‍ തെരേസയുടെ ഭവനത്തില്‍ ദിവ്യപൂജാര്‍പ്പണ വേളയില്‍ 09/02/19 സമഗ്ര മാനവ വികസനത്തിനായുള്ള റോമന്‍ കൂരിയാ വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയാ കൊദ്വൊ ടര്‍ക്സണ്‍ ലോക രോഗീദിനത്തോടനുബന്ധിച്ച്, കല്‍ക്കട്ടയില്‍, മദര്‍ തെരേസയുടെ ഭവനത്തില്‍ ദിവ്യപൂജാര്‍പ്പണ വേളയില്‍ 09/02/19 

ആതുരശുശ്രൂഷയും ദൈവരാജ്യ പ്രഘോഷണവും!

ക്രിസ്തുവിന്‍റെ വെളിച്ചം ലഭിക്കുമ്പോള്‍ മാനവ സഹനത്തിന് പുതിയൊരര്‍ത്ഥം ലഭിക്കുന്നു- കര്‍ദ്ദിനാള്‍ ടര്‍ക്ക്സണ്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ആതുരശുശ്രൂഷയും ദൈവരാജ്യ പ്രഘോഷണവും കൈകോര്‍ത്തു നീങ്ങണമെന്ന് സമഗ്ര മാനവ വികസനത്തിനായുള്ള റോമന്‍ കൂരിയാ വിഭാഗത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയാ കൊദ്വൊ ടര്‍ക്സണ്‍.

കല്‍ക്കട്ട വേദിയാക്കിയ ഇരുപത്തിയേഴാം ലോകരോഗീദിനാചാരണത്തോടനുബന്ധിച്ച് അവിടെ സംഘടിപ്പിക്കപ്പെട്ട ഒരു ചര്‍ച്ചായോഗത്തെ ശനിയാഴ്ച (09/02/19) സംബോധന   ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിന്‍റെ വെളിച്ചം ലഭിക്കുമ്പോള്‍ മാനവ സഹനത്തിന് പുതിയൊരര്‍ത്ഥം  ലഭിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ടര്‍ക്ക്സണ്‍ പറഞ്ഞു.

ഒരു യാഥാര്‍ത്ഥ്യമായ വേദനയും സഹനവും, ആത്യന്തിക വിശകലനത്തില്‍, ക്രിസ്തുവില്‍ മറ്റൊരു ജീവിത്തിലേക്കു തുറക്കപ്പെടുന്നുവെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

അനുവര്‍ഷം ലൂര്‍ദ്ദുനാഥയുടെ തിരുന്നാള്‍ ദിനമായ ഫെബ്രുവരി പതിനൊന്നിനാണ് ലോക രോഗീദിനം ആചരിക്കപ്പെടുന്നത്.

“ദാനമായി നിങ്ങള്‍ക്കു ലഭിച്ചു; ദാനമായിത്തന്നെ നിങ്ങള്‍ കൊടുക്കുവിന്‍” മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായത്തിലെ എട്ടാമത്തെതായ ഈ വാക്യമാണ് ഇക്കൊല്ലത്തെ ലോക രോഗീദിനത്തിന്‍റെ വിചിന്തന പ്രമേയം.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2019, 12:28