തിരയുക

Press Office Director of Vatican - Alessandro Gisotti Press Office Director of Vatican - Alessandro Gisotti 

പീഡനക്കേസുകള്‍ക്കെതിരെ സഭ പോരാടും

“പീഡനക്കേസുകള്‍ ഇല്ലാതാക്കാനുള്ള സഭയുടെ നീക്കങ്ങള്‍ ആദ്യമല്ല.” - വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, അലസാന്ത്രോ ജിസോത്തി

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

അമിതാവേശം അസ്ഥാനത്ത്
പീഡനക്കേസുകള്‍ സംബന്ധിച്ചു പാപ്പാ ഫ്രാന്‍സിസ് ഫെബ്രുവരിയില്‍ വിളിച്ചുകൂട്ടുന്ന രാജ്യാന്തരതലത്തിലുള്ള അജപാലകരുടെ കൂട്ടായ്മയെ സംബന്ധിച്ച് പൊതുവെ സമൂഹത്തിലും, പ്രത്യേകിച്ച് മാധ്യമ ലോകത്തും നിരീക്ഷിച്ച അമിതമായ ആവേശത്തോടു പ്രതികരിച്ചുകൊണ്ടാണ് ഈ പ്രസ്താവന ഇറക്കുന്നതെന്ന് ജീസോത്തി വ്യക്തമാക്കി.

സഭ പീഡനക്കേസുകള്‍ക്കെതിരെ പോരാടും
തിന്മയ്ക്കെതിരെ പോരാടുന്ന സഭ, എന്നും ലൈംഗീക പീഡനക്കേസുകള്‍ക്കെതിരെയും പടപൊരുതിയിട്ടുണ്ട്. സഭയില്‍ അടുത്തകാലത്ത് തലപൊക്കിയിട്ടുള്ള  സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ചുള്ള പ്രശ്നപരിഹൃതിക്ക് സഭ സംഘാതമായി പരിശ്രമിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷങ്ങളിലും  അധികമായെന്ന് അലസാന്ത്രോ ജിസോത്തി ജനുവരി 16-Ɔο തിയതി ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി സംഗമത്തിന്‍റെ ലക്ഷ്യങ്ങള്‍
ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിളിച്ചുകൂട്ടുന്ന രാജ്യാന്തര തലത്തിലുള്ള ദേശീയ സഭാദ്ധ്യക്ഷന്മാരുടെ സമ്മേളനത്തിന് തനിമയാര്‍ന്ന ലക്ഷ്യങ്ങളുണ്ട് :

- കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗികപീഡനക്കേസുകള്‍ ഇല്ലാതാക്കാന്‍ മെത്രാന്മാര്‍ എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും വ്യക്തമാക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം.
- രണ്ടാമതായി ആഗോളതലത്തില്‍ നിരീക്ഷിച്ചിട്ടുള്ള ഒരു പ്രശ്നം ആഗോളതലത്തില്‍ പരിഹാരിക്കാന്‍ തന്നെയാണ് പാപ്പാ ഫ്രാന്‍സിസ് രാജ്യാന്തരതലത്തില്‍ ഈ ശ്രമം നടത്തുന്നത്.
- മൂന്നാമതായി ലൈംഗികപീഡനക്കേസുകളെക്കുറിച്ചുള്ള ഒരു പഠനശിബരമല്ലിത്,  മറിച്ച് പ്രാര്‍ത്ഥനയും വിവേചബുദ്ധിയും കോര്‍ത്തിണക്കി, മതബോധനപരവും അജപാലനപരവുമായ പ്രശ്നപരിഹാരത്തിനുള്ള കൂട്ടായ്മയാണിത്.  ജിസോത്തി പ്രസ്താവനയിലൂടെ വിശദീകരിച്ചു.

വ്യക്തമായ ധാരണകള്‍ മെനയും
പാപ്പായുടെ ആഹ്വാനം ശ്രവിക്കാന്‍ വത്തിക്കാനില്‍ എത്തുന്ന ദേശീയ സഭകളുടെ അദ്ധ്യക്ഷന്മാരായ  മെത്രാന്മാര്‍, താന്താങ്ങളുടെ രാജ്യത്തും രൂപതകളിലും പീഡനക്കേസുകള്‍ ഇല്ലാതാക്കാനും, ഇരകളായവരെ സഹായിക്കാനുമുള്ള പൊതുവായ രീതികള്‍ മനസ്സിലാക്കും. മാത്രമല്ല, പ്രശ്നങ്ങള്‍ മറച്ചുവയ്ക്കപ്പെടില്ലെന്നു ഉറപ്പുവരുത്താന്‍ ഉതകുന്ന പ്രായോഗിക നിയമങ്ങള്‍ എന്തെല്ലാമെന്നും, എന്തുചെയ്യണമെന്നുമുള്ള വ്യക്തമായ ധാരണയോടെ മെത്രാന്മാര്‍  തിരിച്ചുപോകണമെന്നുമുള്ള സൂക്ഷ്മതയും പാപ്പാ ഫ്രാന്‍സിസ് ഈ കൂട്ടായ്മയില്‍ കാണുന്നുണ്ട്. ജിസോത്തി വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2019, 19:08