തിരയുക

Vatican News
 bishop elect of Tuticorin, Tamilnadu  msgr. stephen Anthony Pillai bishop elect of Tuticorin, Tamilnadu msgr. stephen Anthony Pillai 

തമിഴ്നാട്ടിലെ തൂത്തുക്കുടി രൂപതയ്ക്ക് പുതിയ മെത്രാന്‍

തമിഴ്നാട്ടിലെ തൂത്തുക്കുടി രൂപതയുടെ പുതിയ മെത്രാനായി ഫാദര്‍ സ്റ്റീഫന്‍ അന്തോണി പിള്ളയെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തൂത്തുക്കുടി രൂപതയുടെ മെത്രാനായിരുന്ന ബിഷപ്പ് യോന്‍ അംബ്രോസിന്‍റെ സ്ഥാനത്യാഗം  അംഗീകരിച്ചുകൊണ്ടാണ് പാപ്പാ പുതിയ നിയമനം നടത്തിയത്.

നിയുക്ത മെത്രാന്‍ ഫാദര്‍ സ്റ്റീഫന്‍ അന്തോണി പിള്ള വെല്ലൂര്‍ രൂപതാംഗമാണ്. രൂപതയുടെ മതബോധനകേന്ദ്രത്തിന്‍റെയും ധ്യാനകേന്ദ്രത്തിന്‍റെയും ഡയറക്ടറായി സേവനംചെയ്യവെയാണ്  അദ്ദേഹത്തെ തൂത്തുക്കുടി രൂപതാദ്ധ്യക്ഷനായി ജനുവരി 17-Ɔο തിയതി വ്യാഴാഴ്ച ഇറക്കിയ വിജ്ഞാപനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.

ചെന്നൈയിലെ സാന്തോം സെമിനാരിയില്‍നിന്നും തത്വശാസ്ത്രവും, തിരുച്ചിറപ്പിള്ളിയിലെ സെന്‍റ് പോള്‍സ് സെമിനാരിയില്‍നിന്നും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1979-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഊര്‍ബന്‍ സര്‍വ്വകലാശാലയില്‍നിന്നും  ബൈബിള്‍ വിജ്ഞാനീയ ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ബിരുദവും  കരസ്ഥമാക്കിയിട്ടുണ്ട്.

നീണ്ടകാലം അജപാനലന പരിചയസമ്പത്തും പാണ്ഡിത്യവുമുള്ള ഫാദര്‍ സ്റ്റീഫന്‍ അന്തോണി പിള്ള നല്ല ദൈവശാസ്ത്ര അദ്ധ്യാപകന്‍ കൂടിയാണ്.

18 January 2019, 09:28