തിരയുക

2019.01.16 Udienz പൊതുജന കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രംa Generale 2019.01.16 Udienz പൊതുജന കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രംa Generale 

കത്തോലിക്കാ വിശ്വാസ സമഗ്രതയും, ഐക്യവും വീണ്ടുറപ്പിക്കണം

ഏഷ്യയിലെ വിശ്വാസ സംബന്ധമായ മെത്രാന്‍ സംഘത്തലവന്‍മാരുടെ സമ്മേളനത്തിനു പാപ്പാ ഫ്രാന്‍സിസ് സന്ദേശം നല്‍കി.

സി.റൂബിനി സി.റ്റി.സി

2019 ജനുവരി 15 മുതല്‍ 18 വരെയുള്ള തിയതികളില്‍ തായിലാന്‍റിലെ ബാങ്കോക്ക് എന്ന സ്ഥലത്തില്‍  വച്ച് വിശ്വാസ തിരുസംഘവും ഏഷ്യയിലെ വിശ്വാസ സംബന്ധമായ മെത്രാന്‍സംഘ തലവന്‍മാരുടെ സംഘവും ഒരുമിച്ചുളള സമ്മേളനത്തിനാണ് പാപ്പാ വത്തിക്കാനില്‍ നിന്ന് കത്തിലൂടെ സന്ദേശം അയച്ചത്.

മതം,ഭാഷ, സംസ്ക്കാരം എന്നി മേഘലയില്‍ അത്യധികം വൈവിധ്യങ്ങള്‍ നിറഞ്ഞ ഏഷ്യാ ഭൂഖണ്ഡത്തില്‍ സമ്മേളിക്കുന്ന വിശ്വാസ സംബന്ധമായ മെത്രാന്‍  സംഘത്തലവന്‍മാരെ ആശംസിച്ച പാപ്പാ കത്തോലിക്കാ വിശ്വാസ സംഗ്രതയും, ഐക്യവും വീണ്ടുറപ്പിക്ക​ണമെന്ന് ഓര്‍മ്മിപ്പിച്ചു.

ഇന്നത്തെ ലോകത്തിന്‍റെ വെല്ലുവിളികള്‍ക്കിടയില്‍ സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നതിന് വേണ്ട വ്യവസ്ഥകളും  നവീന മാര്‍ഗ്ഗങ്ങളും സ്വീകരിക്കണമെന്ന് തന്‍റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

"ആനന്ദിച്ചാഹ്ളാദിക്കുവിന്‍" എന്ന തന്‍റെ അപ്പോസ്തോലിക  പ്രബോധനത്തില്‍ സഭാ മുന്നോട്ടു പോകണം എന്ന ആഹ്വാനമാണ് താന്‍ നല്‍കിയതെന്ന് വ്യക്തമാക്കിയ പാപ്പാ ഏഷ്യയിലുള്ള അജപാലകരുടെ അടുത്തെത്തി തിരുസഭാ കമ്മീഷനുകളുമായി പ്രത്യേകിച്ച് വിശ്വാസം സംബന്ധപ്പെട്ട കാര്യങ്ങ‌ള്‍ക്കായുള്ള  മെത്രാന്‍ സംഘങ്ങളുടെ ഊര്‍ജ്ജിതമായ സഹകരണത്തിനും സാഹോദര്യം കൈമാറുന്നതിനും വത്തിക്കാനിലെ വിശ്വാസ  തിരുസംഘം എടുത്ത സംരംഭത്തില്‍ തന്‍റെ ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തു.

സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ മെത്രാന്‍മാര്‍ക്കും ആശീര്‍വാദം നല്‍കി കൊണ്ടാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 January 2019, 12:49