തിരയുക

Pope Francis visited Vatican museum -  Charlesmagne wing to Russian Art Pope Francis visited Vatican museum - Charlesmagne wing to Russian Art 

പാപ്പാ ഫ്രാന്‍സിസ് വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിച്ചു

ക്രിസ്തീയത വിളിച്ചോതുന്ന റഷ്യന്‍ ചിത്രകലാപ്രദര്‍ശനം വത്തിക്കാന്‍ മ്യൂസിയത്തില്‍. വലുപ്പംകൊണ്ടും കലാശേഖരങ്ങളുടെ മൂല്യംകൊണ്ടും ലോകത്ത് നാലാം സ്ഥാനത്താണ് വത്തിക്കാന്‍ മ്യൂസിയം.

- ഫാദര്‍ വില്യം നെല്ലിക്കല്‍

നവംബര്‍ 27-Ɔο തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ  10 മണിക്കാണ് വത്തിക്കാന്‍ മ്യൂസിയത്തിലെ “ഷാള്‍മാഞ്ഞെ”, (Charlesmagne) മഹാനായ ചാള്‍സ് രാജാവിന്‍റെ പേരിലുള്ള പുതിയ പ്രദര്‍ശന വിഭാഗം പാപ്പാ സന്ദര്‍ശിച്ചത്.

റഷ്യന്‍ കലാപ്രദര്‍ശനം വത്തിക്കാനില്‍
നവംബര്‍ 20-മുതല്‍ 2019 ഫെബ്രുവരി 19-വരെ നീളുന്ന റഷ്യയില്‍നിന്നും എത്തിയ കലാപ്രദര്‍ശനം കാണാനാണ് പാപ്പാ ഫ്രാന്‍സിസ് ചൊവ്വാഴ്ച രാവിലെ സമയം കണ്ടെത്തിയത്. 13-Ɔο നൂറ്റാണ്ടിലെ ജ്ഞാനിയായ ഡൈനേഷ്യസിന്‍റെ വര്‍ണ്ണനാചിത്രങ്ങള്‍ (c.1440) മുതല്‍ 18-Ɔο നൂറ്റാണ്ടിലെ കസിമീര്‍ വെലെവിക്കിന്‍റെ വിഖ്യാതമായ ചിത്രരചനകള്‍ വരെ (c.1900) വത്തിക്കാന്‍ മ്യൂസിയം ഡയറക്ടര്‍, ബാര്‍ബരാ ജത്താ പാപ്പായ്ക്ക് വിവരിച്ചു കൊടുത്തു.

ക്രിസ്തീയത വിളിച്ചോതുന്ന റഷ്യന്‍ രചനകള്‍
സന്ദര്‍ശനം തികച്ചും സ്വകാര്യമായിരുന്നെങ്കിലും, റഷ്യയുടെ പുരാതനമായ ക്രിസ്ത്യന്‍ പശ്ചാത്തലം വെളിപ്പെടുത്തുന്ന ചിത്രീകരണങ്ങളുള്ള വൈവിധ്യമാര്‍ന്ന രചനകള്‍ പാപ്പാ ഫ്രാന്‍സിസ് 40 മിനിറ്റില്‍ അധികം സമയം താല്പര്യത്തോടെ നോക്കിക്കണ്ടതായി വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയിലൂടെ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2018, 18:22