തിരയുക

UN Peacekeeping force in African Congo UN Peacekeeping force in African Congo 

യുദ്ധം അവകാശങ്ങളുടെ നിഷേധമാണ്!

ഐക്യരാഷ്ട്ര സംഘടയില്‍ സമാധാനപാലനം സംബന്ധിച്ച രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ (UN General Assembly on Peacekeeping) വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസാ നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ ശ്രദ്ധേയമായ ഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

നവംബര്‍ 2-Ɔο തിയതി വെള്ളായിഴ്ച യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു ചേര്‍ന്ന സമാധാനപാലനം സംബന്ധിച്ച പൊതുസമ്മേളനത്തിലാണ്,
പാപ്പാ ഫാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ പ്രസ്താവിച്ചത്.

ലോകസമാധാനം ഒരു നിരന്തരമായ പരിശ്രമം
സത്യവും യഥാര്‍ത്ഥവുമായ മാനവിക വികസനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രാജ്യങ്ങളും ജനതകളും തമ്മിലുള്ള യുദ്ധവും കലാപങ്ങളും ഒഴിവാക്കാന്‍ രാഷ്ട്രനേതാക്കള്‍ നിരന്തരമായും പതറാതെയും  പരിശ്രമിക്കണം. യുഎന്നിന്‍റെ  അടിസ്ഥാനകരാര്‍ നിര്‍ദ്ദേശിക്കുന്നതുപ്രകാരം സമാധാന പാലനത്തിനും സമാധാന സംലബ്ധിക്കുമായി കൂടിയാലോചനകള്‍ക്കും, മദ്ധ്യസ്ഥത്തിനും, ഇടനില നില്ക്കുന്നതിനും യുഎന്‍ എന്നും അശ്രാന്തം പരിശ്രമിക്കേണ്ടതാണ്. വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

സമാധാനലബ്ധിക്ക് എല്ലാവരുടെയും സഹകരണം
സംഘട്ടനങ്ങള്‍ ഇല്ലാതാക്കാനും സമാധാനം സംസ്ഥാപിതമാക്കാനും സമൂഹത്തിലെ എല്ലാ വിഭാഗക്കാരുടെയും സഹകരണം നേതാക്കള്‍ കൈക്കൊള്ളേണ്ടതാണ്. പൗരന്മാരില്‍ വിശ്വാസവും ബോധ്യവും വളര്‍ത്തത്തക്കവിധം, ആരെയും ഒഴിവാക്കാതെ എല്ലാത്തരക്കാരെയും കൈകോര്‍ക്കുന്നതായിരിക്കണം സമാധാനശ്രമങ്ങള്‍. അങ്ങനെ എല്ലാ തലങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമാധാനപാലന ശ്രമങ്ങളും സമാധാന നിര്‍മ്മിതിയും ഒരു സമൂഹത്തിന്‍റ കൂട്ടായ പരിശ്രമമായി കാണേണ്ടതുമാണ്. അങ്ങനെ സമൂഹത്തിലെ വിവിധ തരക്കാരുടെയും തലക്കാരുടെയും സഹകരണവും, എല്ലാ പൗരന്മാരുടെയും പങ്കാളിത്തവും വഴി ദീര്‍ഘകാല ഫലപ്രാപ്തിയും സ്ഥായീഭാവവുമുള്ള സമാധാന ഉടമ്പടികള്‍ സൃഷ്ടിക്കുന്നതിന് വഴിതെളിക്കുമെന്നതില്‍ സംശയമില്ല.  

എന്നും തുടരേണ്ട സമാധാനശ്രമങ്ങള്‍
സമാധാന ശ്രമങ്ങള്‍ എന്നും തുടരേണ്ടതാണ്. അവ ബഹുമുഖവും വിവിധ തലങ്ങളിലും രീതിയിലുമുള്ള പരിശ്രമങ്ങള്‍ ഇന്ന് ആവശ്യമാണ്. പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ട് എന്നതിനെക്കാള്‍, സംഘര്‍ഷങ്ങള്‍ തുടങ്ങുമ്പോള്‍തന്നെ സമാധാന ശ്രമങ്ങള്‍ കണ്ടെത്തേണ്ടതാണ്. അതുപോലെ സംഘര്‍ഷങ്ങള്‍ക്കുശേഷമുള്ള കാലഘട്ടങ്ങളിലും ചുറ്റുപാടുകളിലും സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ ഐക്യരാഷ്ട്ര സംഘട തുടരേണ്ടതാണ്. യുഎന്നിന്‍റെ ഉന്നതതല സംഘം ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതുപ്രകാരം ഇനിയും രാജ്യങ്ങളിലും രാജ്യങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് മാദ്ധ്യസ്ഥ്യത്തിനും സമാധാനശ്രമങ്ങള്‍ക്കും ഇനിയും മുന്‍തൂക്കം നല്കേണ്ടതാണ്. ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2018, 12:02