തിരയുക

Vatican News
ദീപാവലി ആഘോഷം ദീപാവലി ആഘോഷം  (ANSA)

സ്നേഹദീപം ലോകത്തിനാവശ്യം-ഭാരതകത്തോലിക്കാമെത്രാന്മാര്‍

സത്യത്തിന്‍റെയും സരളതയുടെയും സമാധാനത്തിന്‍റെയും നീതിയുടെയുമായ നമ്മുടെ ആന്തരികദീപങ്ങള്‍ തെളിക്കാനുള്ള അവസരമാണ് ദീപാവലി ആഘോഷം- ഇന്ത്യയിലെ കത്തോലിക്കാമെത്രാന്മാരുടെ ദീപാവലി സന്ദേശം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്നേഹദീപവും നീതിയുടെ വെളിച്ചവും ഉപവിയുടെ ദീപശിഖയും സത്യത്തിന്‍റെ  ജ്വാലയും ലോകത്തിനും ഭാരതത്തിനും എന്നത്തെക്കാളുപരി ഇന്ന് ആവശ്യമായിരിക്കുന്നവെന്ന് ഭാരതത്തിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം, സി.ബി.സി.ഐ.

ഇക്കൊല്ലത്തെ ദീപാവലി സന്ദേശത്തിലാണ് മെത്രാന്മാര്‍ ദീപാവലിയുടെ ആത്മീയചൈതന്യം എടുത്തുകാട്ടിക്കൊണ്ട് ഈ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ വിശ്വാസത്താല്‍ പ്രബുദ്ധരായി മതത്തെ നല്ലരീതിയില്‍ വിനിയോഗിക്കേണ്ടതിന്‍റെ പ്രാധാന്യവും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

സത്യത്തിന്‍റെയും സരളതയുടെയും സമാധാനത്തിന്‍റെയും നീതിയുടെയുമായ നമ്മുടെ  ആന്തരികദീപങ്ങള്‍ തെളിക്കാനുള്ള അവസരമാണ് ദീപാവലി ആഘോഷമെന്നും മെത്രാന്മാര്‍ ഓര്‍മ്മിപ്പിക്കുകയും രാഷ്ട്രനേതാക്കള്‍ക്കും പൗരജനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുകയും ഏവര്‍ക്കും ദീപാവലിയാശംസകള്‍ നേരുകയും ചെയ്യുന്നു.

06 November 2018, 13:34