തിരയുക

Vatican News
 Gabriella Gambino of Dicastery for life, laity and family. Gabriella Gambino of Dicastery for life, laity and family. 

സാമൂഹിക നന്മയ്ക്ക് ആധാരം കുടുംബമാണ്

കുടുംബം സമൂഹത്തിന്‍റെ സ്രോതസ്സാണെന്ന് അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ ഉപകാര്യദര്‍ശി, ഗബ്രിയേല ഗമ്പീനോയുടെ പ്രബന്ധത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“ജീവന്‍റെ ആവാസ വ്യവസ്ഥിതിക്ക് ആധാരമാണ് കുടുംബം” (The family : ecosystem for life in the society) എന്ന പേരില്‍ ബെല്‍ജിയത്തെ ബ്രസ്സല്‍സില്‍ സംഗമിച്ച രാജ്യാന്തര ചര്‍ച്ചാസമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഗബ്രിയേല ഗംബീനി ഇങ്ങനെ പ്രസ്താവിച്ചത്.

കുടുംബവും സാമൂഹിക നന്മയും
സാമൂഹിക നന്മയ്ക്ക് ആധാരം കുടുംബമാണ്. കുടുംബത്തില്‍നിന്നാണ് സമൂഹത്തിലെ ഓരോ വ്യക്തിയും, വ്യക്തിയുടെ അന്തസ്സും, സ്വത്ത്വവും യാഥാര്‍ത്ഥ്യമാകുന്നത്. സ്ത്രീ-പുരുഷന്മാരുടെ ജീവിതത്തില്‍ സ്നേഹത്തെ സംബന്ധിച്ച് ഏറെ പ്രതിസന്ധികളുള്ള കാലഘട്ടമാണിത്. സ്നേഹമെന്നാല്‍ ജീവിതത്തില്‍ പരസ്പരം സമയം നല്കുന്നതാണ്. സമയം ജീവതദൈര്‍ഘ്യമാണ്. ജീവിതം സന്തോഷകരമാക്കാനുള്ള പദ്ധതിയിലും പരിശ്രമത്തിലുമാണ് വ്യക്തി കുടുബത്തില്‍ ആയിരിക്കുന്നത്. അനുദിന ജീവിതത്തിലെ ശ്രമകരമായ പദ്ധതികളെ ഉത്തരവാദിത്ത്വത്തോടെ മനസ്സിലാക്കി നിര്‍വ്വഹിക്കുന്നതാണ് കുടുംബ ജീവിതത്തിന്‍റെ വിജയം. അത് വിശ്വസ്തതയും സമര്‍പ്പണവും ആവശ്യപ്പെടുന്നു. എന്നാല്‍ കുടുംബത്തിന്‍റെ ഉത്തരവാദിത്ത്വപ്പെട്ട ഒരു ജോലി മുഴുമിക്കാതെ കിടക്കുമ്പോള്‍, അതില്‍നിന്നും കുടംബത്തോടു ആ വ്യക്തിക്ക് എത്രത്തോളം സ്നേഹമുണ്ട്, അല്ലെങ്കില്‍ സ്നേഹമില്ല എന്ന നിഗമിക്കാനാകും.

ജീവന്‍റെ സംസ്ക്കാരം സംരക്ഷിക്കാം!
ജീവിതത്തില്‍ അനിവാര്യമായ ദാമ്പത്ത്യബന്ധങ്ങളിലെ സാംസ്ക്കാരികവും സാമ്പത്തികവും സാമൂഹികവുമായ മൂല്യങ്ങള്‍ ഇന്ന് ഒത്തിരി കുടുബങ്ങള്‍ മനസ്സിലാക്കാതെ പോകുന്നുണ്ട്. എന്നാല്‍ കുടുംബത്തിന്‍റെ കെട്ടുറപ്പ് അഭേദ്യവും സുസ്ഥിരവുമായ വൈവാഹിക ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു.
ഒരു കുടുംബസ്ഥയായ ഗബ്രിയേല സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ‌ജീവന്‍റെ സംസ്ക്കാരം സംരക്ഷിക്കാനും, വളര്‍ത്താനും പ്രഘോഷിക്കാനുമുള്ള ഉത്തരവാദിത്ത്വം സഭയ്ക്കുണ്ട് എന്നത് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന സത്യമാണ്. എന്നാല്‍ താത്ത്വികവും സാംസ്ക്കാരികവും, ശാസ്ത്ര-സാങ്കേതികവും, നൈയ്യാമികവുമായ ഏറെ വെല്ലുവിളികളുള്ള ഉത്തരാധുനിക കാലത്ത് (post modern period) ജീവന്‍റെ സംസ്ക്കാരം സംരക്ഷിക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളിയെ നേരിടാന്‍ ഏറെ അജപാലനപരവും സഭാതലത്തിലുള്ളതുമായ കാര്യങ്ങള്‍ ഇന്ന് ചെയ്യുന്നത് വിജയപ്രദമാണെന്നു ഗ്രബ്രിയേല അഭിപ്രായപ്പെട്ടു. അങ്ങനെ സഭയുടെ ഈ അനിതരസാധാരണമായ കുടുംബശുശ്രൂഷയ്ക്ക് അഭൂതപൂര്‍വ്വകമായ പ്രസക്തിയുണ്ടെന്നും ഗ്രിബ്രിയേല സ്ഥാപിച്ചു.

07 November 2018, 19:05