പെറു സന്ദര്‍ശനത്തിനിടെ - ആമസോമിയന്‍ ജനങ്ങള്‍ - ജനുവരി 2018. പെറു സന്ദര്‍ശനത്തിനിടെ - ആമസോമിയന്‍ ജനങ്ങള്‍ - ജനുവരി 2018. 

പനാമയിലെ യുവജനോത്സവത്തില്‍ തദ്ദേശീയ യുവജനങ്ങളും

ലോക യുവജന സംഗമത്തിലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് തദ്ദേശീയരായ യുവജനങ്ങളെയും ക്ഷണിക്കുന്നു!

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ലോക യുവജനോത്സവത്തിലെ തദ്ദേശിയ സാന്നിദ്ധ്യം
2019 ജനുവരി 22-മുതല്‍ 27-വരെ തിയതികളില്‍ തെക്കെ അമേരിക്കന്‍ രാജ്യമായ പാനാമയില്‍ അരങ്ങേറുന്ന ലോകയുവജനോത്സവത്തിലാണ്, മുന്‍പൊരിക്കലുമില്ലാത്ത തദ്ദേശീയരായ യുവജനങ്ങളുടെ പ്രത്യേക സാന്നിദ്ധ്യം ഓഗസ്റ്റ് 18-Ɔο തിയതി വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെ സംഘാടകര്‍ വെളിപ്പെടുത്തിയത്. ഇത് പാപ്പാ ഫ്രാന്‍സിസ് പ്രത്യേകമായ മുന്നോട്ടുവയ്ക്കുന്ന ക്ഷണമാണെന്നും സംഘാടകര്‍ അറിയിച്ചു.

 “നാഗേ-ബ്യൂഗിള്‍” സംഗമം
1000-ല്‍പ്പരം തദ്ദേശീയ യുവജനങ്ങള്‍ (Indigenous youth of various tribes) അര്‍ജന്‍റീന, മെക്സിക്കോ മുതലായ അമേരിക്കന്‍ നാടുകളില്‍നിന്നും ലോകത്തിന്‍റെ ഇതരഭാഗങ്ങളില്‍നിന്നുമായി പനാമാ സംഗമത്തിന് എത്തിച്ചേരും. സംഗമത്തിന് ഒരുക്കമായി അവര്‍ 2017 ജനുവരി 17-21വരെ തിയതികളില്‍ പനാമിയന്‍ രൂപതയായ ഡേവിഡിലെ “നാഗേ-ബ്യൂഗിള്‍” എന്ന തദ്ദേശീയ ഗ്രാമത്തില്‍ സംഗമിക്കും. ഒക്ടോബര്‍ 18-‍Ɔο തിയതി വ്യാഴാഴ്ച പ്രസിദ്ധപ്പെടുത്തിയ WYD സംഘാടക സമിതിയുടെ പ്രസ്താവന അറിയിച്ചു.

തദ്ദേശജനതയെ സംരക്ഷിക്കാം ആദരിക്കാം!
തദ്ദേശിയ ജനതകളെ സംരക്ഷിക്കുക, അവരുടെ അന്തസ്സും തനിമയും നിലനിര്‍ത്തുക, അവരെ ചൂഷണംചെയ്യുന്ന രീതികള്‍ ഇല്ലാതാക്കുക എന്നിങ്ങനെയുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പാരിസ്ഥിതികമായ ചാക്രികലേഖനം, Laudato Si’  “അങ്ങേയ്ക്കു സ്തുതി”യുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയരായ യുവജനങ്ങളെ ലോകയുവജന സംഗമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

യുവജനോത്സവം ഒരു വിശ്വാസസംഗമം
ഇത് വിശ്വാസത്തിന്‍റെ സംഗമമാണ്. പ്രതിസന്ധികളിലും പതറാതെ മുന്നേറുകയും സ്നേഹമുള്ളൊറു നവ ലോകം സൃഷ്ടിക്കാനുമുള്ള പ്രത്യാശയുടെ നീക്കമാണ് പനാമ ആഗോള യുവജന സംഗമം, പ്രസ്താവന വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2018, 11:27