തിരയുക

Vatican News
യുവജനത്തെ അധികരിച്ചുള്ള സിനഡിനെ സംബ്ന്ധിച്ച വാര്‍ത്താ സമ്മേളനം വത്തിക്കാനില്‍ 01-10-18 യുവജനത്തെ അധികരിച്ചുള്ള സിനഡിനെ സംബ്ന്ധിച്ച വാര്‍ത്താ സമ്മേളനം വത്തിക്കാനില്‍ 01-10-18 

മെത്രാന്മാരുടെ സിനഡിന്‍റെ പതിന‍ഞ്ചാം സമ്മേളനം

മെത്രാന്മാരുടെ സിനഡുസമ്മേളനവും സിനഡിനെ അധികരിച്ചുള്ള പ്രബോധന രേഖയും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

മെത്രാന്മാരുടെ സിനഡിന്‍റെ പതിനഞ്ചാം സാധാരണ പൊതു സമ്മേളനം ദൈവജനമഖിലത്തിനും സമൂഹത്തിനു മൊത്തത്തിനും കേന്ദ്രപ്രാധാന്യമുള്ള ഒരു സംഭവമാണെന്ന് മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ ബല്‍ദിസ്സേരി.

ഈ മാസം 3-28 (03-28/10/18) വരെ വത്തിക്കാനില്‍ നടക്കാന്‍ പോകുന്ന ഈ സിനഡുസമ്മേളനത്തെ അധികരിച്ച് തിങ്കളാഴ്ച (01/10/18) വത്തിക്കാനില്‍ പരിശുദ്ധസിംഹാനത്തിന്‍റെ പ്രസ്സ് ഓഫീസില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

എന്നും സ്വപ്നം കാണപ്പെടുന്ന സ്നേഹ നാഗരികതയെ മുന്നില്‍ കണ്ടുകൊണ്ട് യുവജനങ്ങളെ ഈ സമ്മേളനത്തിന്‍റെ വിഷയമാക്കിയിരിക്കുന്നതാണ് ഈ പ്രാധാന്യത്തിനു കാരണമെന്ന് കര്‍ദ്ദിനാള്‍ ബല്‍ദിസ്സേരി വിശദീകരിച്ചു.

“യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്ന ഈ സിനഡുസമ്മേളനത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ചു പരാമര്‍ശിച്ച അദ്ദഹം, “യുവജനങ്ങളുടെ സ്വരം ശ്രവിക്കുകയും അവരുടെ സംവേദനക്ഷമതയും വിശ്വാസവും സംശയങ്ങളും വിമര്‍ശനങ്ങളും മനസ്സിലാക്കുകയും” ചെയ്യുന്നതിന് സഭ ഈ സിനഡിനുള്ള ഒരുക്കസമയം മുതല്‍ ശ്രമിച്ചുവരികയാണെന്ന്  ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വിശദീകരിച്ചു.

ഈ സിനഡു സമ്മേളനത്തിന്‍റെ റിലേറ്റര്‍ ജനറല്‍ കര്‍ദ്ദിനാള്‍ സേര്‍ജൊ ദ റോഷ്, മെത്രാന്മാരുടെ സിനഡിന്‍റെ ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.

പ്രബോധന രേഖ

മെത്രാന്മാരുടെ സിനഡുസമ്മേളനങ്ങളുടെ നടത്തിപ്പിനെയും മെത്രാന്മാരുടെ സിനഡിന്‍റെ  പൊതുകാര്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും അധികരിച്ച് ഒരു പ്രബോധന രേഖ തിങ്കളാഴ്ച  (01/10/18) പ്രകാശിതമായി.

മെത്രാന്മാരുടെ സിനഡിന്‍റെ പൊതുകാര്യദര്‍ശി കര്‍ദ്ദിനാള്‍ ലൊറേന്‍സൊ  ബല്‍ദിസ്സേരിയും ഉപകാര്യദര്‍ശി ബിഷപ്പ് ഫാബിയൊ ഫബേനെയും ആണ് ഇതില്‍ ഒപ്പു വച്ചിരിക്കുന്നത്

01 October 2018, 13:14