തിരയുക

വത്തിക്കാനിലെ  സിനഡുഹാള്‍ വത്തിക്കാനിലെ സിനഡുഹാള്‍ 

യുവജനങ്ങളുടെ “കൂടെനടക്കുന്ന…” ഒരു അജപാലനസമൂഹം

വിജയപുരം രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരിലിന്‍റെ അഭിപ്രായപ്രകടനം - മലയാളം വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഒക്ടോബര്‍ 15-‍Ɔο തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാന്‍റെ മലയാള വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് ഭാരതത്തിലെ ലത്തീന്‍ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രൂപീകരണത്തിന്‍റെ ഒരു തുടര്‍പദ്ധതി
കേരളത്തില്‍ വിവിധ യുവജനപ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും, ഫലവത്തായി യുവജനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സഹായിക്കുന്ന ഒരു അജപാലനസമൂഹവും സഭാവീക്ഷണവും ഇനിയും വളര്‍ത്തിയേടുക്കേണ്ടതുണ്ട്. അതു മതബോധന കാലഘട്ടത്തിലും വിവാഹത്തിന് ഒരുക്കമായുള്ള കോഴ്സിലും മാത്രം ഉതുങ്ങുന്നതായാല്‍പ്പോര, വിവാഹാനന്തരം കുടുംബജീവിതത്തിലും തുടരേണ്ടതാണ്. യുവജനങ്ങള്‍ക്കുവേണ്ടിയുള്ള മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഭാഗ്യമായി അദ്ദേഹം കണക്കാക്കുന്നു.

സിനഡിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച്
സിനഡിന്‍റെ അന്ത്യത്തില്‍ ഇന്നത്തെ യുവതലമുറയെ കാലികമായി വിശ്വാസത്തില്‍ രൂപപ്പെടുത്താനും അവരുടെ വിശ്വാസയാത്രയില്‍ കൂടെനടക്കാനും കരുത്തുള്ള ഒരു അജപാനസമൂഹത്തെ രൂപപ്പെടുത്താനും പോരുന്ന ഒരു പ്രമാണരേഖ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കും. അത് ഈ സിനഡിന്‍റെ ഫലപ്രാപ്തിയായിരിക്കും. ഇത് തനിക്ക് ഏറെ പ്രത്യാശയും സന്തോഷവും തരുന്ന ഈ സംഗമത്തിന്‍റെ ഭാഗമാണെന്നും ബിഷപ്പ് തെക്കെത്തേച്ചേരില്‍ പ്രസ്താവിച്ചു.

സിനഡിലെ അഭിപ്രായപ്രകടനം
സിനഡുസമ്മേളനത്തിന്‍റെ 6-Ɔമത്തെ പൊതുസമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിധ്യത്തില്‍ അഭിപ്രായപ്രകടനത്തിനു കിട്ടിയ അവസരം ലത്തീന്‍ സഭയുടെ പ്രതിനിധിയായ ബിഷപ്പ് തെക്കെത്തേച്ചേരി ഉപയോഗപ്പെടുത്തിയിരുന്നു. അതില്‍ കേരളസഭയിലെ സംയുക്തവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാണിച്ചപ്പോഴും, ഇനിയും ഇന്നത്തെ യുവതലമുറയെ രൂപപ്പെടുത്താനും അവരുടെ കൂടെനടക്കാനും ഒതകുന്ന ഒരു അജപാലനരൂപീകരണ സംവിധാനം സഭയ്ക്കു പൊതുവെയും, പ്രത്യേകിച്ച് സഭാനേതൃത്വത്തിന് അനിവര്യാമാണ്. ഇതാണ് ദേശീയസഭയും പ്രാദേശികസഭയും സിനഡില്‍നിന്നും പ്രതീക്ഷിക്കുന്നത്. ബിഷപ്പ് തെക്കെത്തേച്ചേരില്‍ പറഞ്ഞു.

അകലുന്നത് സഭയോ യുവജനങ്ങളോ?
യുവജനങ്ങള്‍ സഭയില്‍നിന്നും അകന്നുപോകുന്നു എന്നു പറഞ്ഞുതള്ളിയതു കൊണ്ടായില്ല, മറുഭാഗത്ത് സഭയും സഭയിലെ അജപാലന ശുശ്രൂഷകരും യുവജനങ്ങളില്‍നിന്നും അകന്നുപോകുന്നുണ്ട്. യുവജനങ്ങള്‍ക്ക് ബോധ്യമാകുന്ന നല്ല സമര്‍പ്പണമാതൃകയും സുവിശേഷത്തിന്‍റെ മൗലികതയുള്ള പ്രചോദനവും പങ്കുവയ്ക്കാന്‍ നല്ലൊരു ശതമാനം അജപാലകര്‍ക്കും കഴിയാതെ പോകുന്നുണ്ട്. അതിനാല്‍ യുവജനങ്ങളുടെ ജീവിതതിരഞ്ഞെടുപ്പുകളിലും അവരുടെ പ്രതിസന്ധികളുടെ ഘട്ടങ്ങളിലും കൂടെനടക്കുന്ന ഒരു സഭയെ രൂപപ്പെടുത്തേണ്ടതാണ് ഇന്നിന്‍റെ ആവശ്യമെന്നും ബിഷപ്പ് തെക്കെത്തേച്ചേരില്‍ അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു.

ആശ്ചര്യപ്പെടുത്തുന്ന പ്രതിഭാധനന്‍!
സിനഡിന്‍റെ എല്ലാസമ്മേളനങ്ങളിലും പൂര്‍ണ്ണമായും പങ്കെടുക്കുകയും, പലപ്പോഴും തിനിമയാര്‍ന്നതും ഏറെ ക്രിയാത്മകവും പ്രായോഗികവുമായ അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും നടത്തുന്ന 82 വയസ്സുകാരന്‍ പാപ്പാ ഫ്രാന്‍സിസാണ് സിനഡില്‍ തന്നെ ആശ്ചര്യപ്പെടുത്തുന്ന പ്രതിഭാധനനും പ്രചോദനവും! ബിഷപ്പ് തെക്കേത്തേച്ചേരില്‍ തുറന്നു പ്രസ്താവിച്ചു. സമയത്തിലും നേരത്തെ സമ്മേളനങ്ങള്‍ക്ക് ഫയലുകളുമായി തന്‍റെ വസതി, സാന്താ മാര്‍ത്തയില്‍നിന്നും നടന്നെത്തുന്ന പാപ്പാ ഫ്രാന്‍സിസ് സിനഡുപിതാക്കന്മാരുമായി മാത്രമല്ല, യുവജനപ്രതിനിധികളുമായും മറ്റെല്ലാവരുമായും വ്യക്തിപരമായി കാണുവാനും സംസാരിക്കാനും സമയം കണ്ടെത്തുന്നതും, സനേഹത്തോടെയും അനൗപചാരികമായും എല്ലാവരുമായി ഇടപഴകുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് ബിഷപ്പ് തെക്കെത്തേച്ചേരില്‍ അഭിമുഖത്തില്‍ പങ്കുവച്ചു..

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2018, 19:55