തലമുറകളുടെ സംവാദം പരിപാടി തലമുറകളുടെ സംവാദം പരിപാടി 

“തലമുറകളുടെ സംവാദം” നവമായ മൈത്രി വളര്‍ത്താന്‍

തലമുറകള്‍ തമ്മില്‍ നവമായ മൈത്രി വളര്‍ത്താന്‍ സിനഡുസമ്മേളനത്തിനിടെ സംഘടിപ്പിക്കപ്പെട്ട ശ്രദ്ധേയമായ പരിപാടി -“തലമുറകളുടെ സംവാദം” (Inter-generational Dialogue).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

തലമുറകള്‍ കൈകോര്‍ക്കണം
“തലമുറകളുടെ സംവാദം” എന്ന പേരില്‍ ഒക്ടോബര്‍ 23-Ɔο തിയതി ചൊവ്വാഴ്ച വൈകുന്നേരം യുവജനങ്ങള്‍ക്കായുള്ള സിനഡ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലൂടെയും മുതിര്‍ന്ന തലമുറയും യുവതലമുറയും കൈകോര്‍ത്തു നീങ്ങേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കാന്‍ സിനഡുസമ്മേളനം പരിശ്രമിച്ചും.

കാരണവന്മാര്‍ നല്കുന്ന  കാലത്തിന്‍റെ വിജ്ഞാനം
റോമിലെ അഗസ്തീനിയന്‍ സമൂഹത്തിന്‍റെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തു. കത്തോലിക്കാ സംസ്ക്കാരം (La Civilta Catholica) എന്ന ഇറ്റാലിയന്‍ മാസികയുടെ പത്രാധിപര്‍, ഫാദര്‍ അന്തോണിയോ സ്പദാരോ, എസ്.ജെ. ഒരുക്കിയ പ്രായമായവരുടെ അറിവു സംബന്ധിച്ച ഗ്രന്ഥം, “കാലത്തിന്‍റെ വിജ്ഞാനം” (Sharing the Wisdom of the Time) ഇന്നിന്‍റെ ജീവിതപ്രതിസന്ധികളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെയും രാജ്യാന്തരതലത്തിലുള്ള പ്രമുഖരായ മറ്റു വ്യക്തികളുടെയും ജീവിതദര്‍ശനം സംബന്ധിച്ച മുഖാമുഖം സന്ദേശങ്ങള്‍ ചുരുളഴിക്കുന്നതാണ്. ഗ്രന്ഥത്തിന്‍റെ മുഖവുര പാപ്പാ ഫ്രാന്‍സിസിന്‍റേതാണ്.

വേറിട്ട മുഖങ്ങളും പരിപാടികളും
ജ്ഞാനത്തിന്‍റെ വേറിട്ട മുഖങ്ങള്‍ (Faces of Wisdom) എന്ന വീഡിയോ പ്രദര്‍ശനം, മോണ്‍സീഞ്ഞോര്‍ മാര്‍ക്കോ ഫ്രിസീനി നയിക്കുന്ന റോമാരൂപതയുടെ ഗായകസംഘം അവതരിപ്പിച്ച തലമുറകളുടെ ഈണങ്ങള്‍, വിവിധ പ്രായക്കാരായവരുടെ ജീവിതാനുഭവങ്ങള്‍, റോമിലെ യുവജനങ്ങളുടെ കലാപരിപാടികള്‍ എന്നിവ ശ്രദ്ധേയമായ ഇനങ്ങളായി.

ജീവിതത്തില്‍ മുതിര്‍ന്നവരുടെ അനിവാര്യത
ഹോളിവു‍ഡ് സംവിധായകന്‍, മാര്‍ടിന്‍ സ്കൊര്‍സേസേ, പനാമയിലെ ലോകയുവജനോത്സം 2019-ന്‍റെ സംഘാടക സമിതിയുടെ പ്രസിഡന്‍റും പനാമാ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഉളോവാ മെന്തിയേ, സി.എന്‍.എന്‍ വാര്‍ത്താ ഏജെന്‍സിയുടെ വക്താവ് ഡാലിയ ഗ്യാലഹര്‍, സാമൂഹ്യസേവനക ഫെദറിക്ക അങ്കോണ, മാള്‍ട്ടയിലെ നവൂദി ദമ്പതികളുടെ പങ്കുവയ്ക്കല്‍ തുടങ്ങി പ്രമുഖരായ വിവിധ തലമുറക്കാര്‍ ഒരുക്കിയ Inter-generational talks ജീവിതാനുഭവങ്ങള്‍ നിറഞ്ഞതും യുവജനങ്ങള്‍ക്ക് പ്രചോദനാത്മകവുമായിരുന്നു. യുവജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പാപ്പാ ഫ്രാന്‍സിസ് നല്കിയ ഹൃദയസ്പര്‍ശിയായ ചിന്താശകലങ്ങള്‍ അവരുടെ ജീവിതത്തില്‍ കാരണവന്മാരുടെ അനിവാര്യത സമര്‍ത്ഥിക്കുന്നതായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2018, 19:24