തിരയുക

സിനഡു പിതാക്കന്മാര്‍ സിനഡു പിതാക്കന്മാര്‍ 

സിനഡുസമ്മേളനത്തില്‍ ഭാരതസഭയുടെ സന്നിദ്ധ്യം

കേരളത്തില്‍നിന്നും അഞ്ചു പിതാക്കന്മാര്‍ യുവജനങ്ങള്‍ക്കായുള്ള വത്തിക്കാനിലെ സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ദേശീയ ലത്തീന്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡി ഗ്രേഷ്യസ് സിനഡില്‍ സജീവ സാന്നിദ്ധ്യമാണ്. ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ കൂട്ടായ്മയുടെ (Federation of Asian Bishops Conferences) പ്രസിഡന്‍റ് എന്ന നിലയിലും കര്‍ദ്ദിനാള്‍ ഗ്രേഷ്യസിന് സിനഡില്‍ പ്രാമുഖ്യമുണ്ട്.

- ഫാദര്‍ വില്യം നെല്ലിക്കല്‍

കേരളത്തില്‍നിന്നും അഞ്ചു പിതാക്കന്മാര്‍ യുവജനങ്ങള്‍ക്കായുള്ള വത്തിക്കാനിലെ സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുന്നു. 

1.കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാര്‍ ആലഞ്ചേരി, എറണാകുളം-അങ്കമാലി അതിരൂപതാദ്ധ്യനും സീറോമലബാര്‍ സഭയുടെ തലവനും
2. കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്, തിരുവനന്തപരം മലങ്കര അതിരൂപതയുടെ മെത്രാപ്പോലീത്തയും, സീറോ-മലങ്കര സഭാദ്ധ്യക്ഷനും
3. ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കത്തുശ്ശേരി, വിജയപുരം രൂപതയുടെ മെത്രാന്‍ ദേശീയ ലത്തീന്‍ സഭയുടെ യുവജന കമ്മിഷന്‍റെ ചെയര്‍മാന്‍റെ പകരക്കാരനും, പ്രാദേശിക ലത്തീന്‍ സഭയുടെ നിയുക്ത പ്രതിനിധിയുമാണ്.
4. ബിഷപ്പ് ജോസഫ് മാര്‍ പണ്ടാരശ്ശേരി, കോട്ടയം അതിരൂപതയുടെ സഹായമെത്രാനും കേരള സഭയുടെ യുവജന കമ്മിഷന്‍ ചെയര്‍മാനുമാണ്.
5. ബിഷപ്പ് ജോസഫ് മാര്‍ പാംപ്ലാനി, തലശ്ശേരി രൂപതയുടെ സഹായമെത്രാന്‍ സീറോ മലബാര്‍സഭയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണ്.
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും, കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസും യഥാക്രമം സീറോ-മലബാര്‍, സീറോ-മലങ്കര സഭകളുടെ അദ്ധ്യക്ഷന്മാര്‍ എന്നനിലയില്‍ സിനഡിലെ ഔദ്യോക അംഗങ്ങളാണ് (ex-officio).
6. ബെല്ലാരി രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ഹെന്-റി ഡിസൂസ,
7. കട്ടാക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത, ജോണ്‍ ബാര്‍വ്വ,
8. ഇന്ത്യയുടെ യുവജനപ്രതിനിധിയായി ദേശീയ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ (Indian Catholic Youth Movement) പ്രസിഡന്‍റും ഡല്‍ഹി അതിരൂപതാംഗവുമായ പേര്‍സിവാള്‍ ഹോള്‍ടും സിനഡു സമ്മേളനത്തിലുണ്ട്. ലോകത്തെ വിവിധ സഭാപ്രവിശ്യകളില്‍നിന്നും പ്രത്യേകമായി തിരഞ്ഞെടുത്തിട്ടുള്ള 49 യുവജന പ്രതിനിധികളായ നിരീക്ഷകരില്‍ ഒരാളാണ് ഡെല്‍ഹിയില്‍ സ്വന്തമായി വ്യാപാരസ്ഥാപനം നടത്തുന്ന പേഴ്സിവാള്‍ ഹോള്‍ട്ട്. അദ്ദേഹം ദേശീയ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ  പ്രസിഡന്‍റാണ്.

അങ്ങനെ ആഗോളസഭയുടെ 300-ല്‍ അധികം പ്രതിനിധികള്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ഒത്തുചേരുന്ന സിനഡിന്‍റെ വലിയ സദസ്സിലെ ഇന്ത്യന്‍ സഭാ പ്രതിനിധികളാണ് എട്ടു പിതാക്കാന്മാരും ഒരു അല്‍മായ പ്രതിനിധിയുമുണ്ട്.

കൂടാതെ സിനഡുപിതാക്കന്മാര്‍ക്ക് സഹായികളായി രാജ്യന്തരതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 16 വൈദികരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരും കേരളീയരുമാണ് – റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറല്‍ ബിരുദത്തിനായി ഒരുങ്ങുന്ന വരാപ്പുഴ അതിരൂപതാംഗം ഫാദര്‍ ജോസി കൊച്ചാപ്പിള്ളിലും, ബെല്‍ത്തങ്ങാടി രൂപതാംഗം ഫാദര്‍ ജോസഫ് കള്ളിക്കാട്ടിലുമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2018, 12:18