പാപ്പാ മൊന്തീനിയും രക്ഷസാക്ഷി ഓസ്കര്‍ റൊമേരോയും പാപ്പാ മൊന്തീനിയും രക്ഷസാക്ഷി ഓസ്കര്‍ റൊമേരോയും 

പോള്‍ 6-Ɔമന്‍ പാപ്പായും ഓസ്ക്കര്‍ റൊമേരോയും വിശുദ്ധപദത്തില്‍

പോള്‍ ആറാമന്‍ പാപ്പായും ഓസ്ക്കര്‍ റൊമേരോയും ഉള്‍പ്പെടെ 7 വാഴ്ത്തപ്പെട്ടവരെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തും.

- ഫാദര്‍ വില്യം നെല്ലിക്കല്‍

വിശുദ്ധപദപ്രഖ്യാപനവും സമൂഹബലിയര്‍പ്പണവും
ഒക്ടോബര്‍ 14-‍Ɔο തിയതി ഞായറാഴ്ച, പ്രാദേശിക സമയം രാവിലെ 10 മണിക്ക് വത്തിക്കാനില്‍ വിശുദ്ധപത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പമദ്ധേയായിരിക്കും പാപ്പാ ഫ്രാന്‍സിസ് സഭയിലെ 7 വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുന്നത്. ദിവ്യബലിമദ്ധ്യേ പാപ്പാ വചനപ്രഭാഷണം നടത്തും. ദിവ്യബലിയുടെ അന്ത്യത്തില്‍ ത്രികാല പ്രാര്‍ത്ഥനാസന്ദേശവും നല്കും.  

സഭയിലെ നവവിശുദ്ധര്‍
1. ഇന്ത്യയുടെ മണ്ണില്‍ ആദ്യമായി കാലുത്തിയ പത്രോസിന്‍റെ പിന്‍ഗാമി – വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ.
2. ഏല്‍ സാല്‍വദോറിലെ രക്തസാക്ഷി വാഴ്ത്തപ്പെട്ട ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ റൊമേരോ,
3. വാഴ്ത്തപ്പെട്ട അല്‍മായന്‍, ഇറ്റലിക്കാരനായ നൂണ്‍ഷ്യോ സുള്‍പ്രീസിയോ,
4. പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധകരായ  സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകനും ഇറ്റലിക്കാരന്‍ ഇടവക വൈദികനുമായ വാഴ്ത്തപ്പെട്ട ഫ്രാന്‍ചേസ്കോ സ്പിനേലി.
5. ഇറ്റലിക്കാരനായ രൂപതാവൈദികന്‍, വിന്‍ചേന്‍സോ റൊമാനോ,
6. യേശുവിന്‍റെ എളിയ ദാസികളുടെ സന്ന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയും
കന്യകയുമായ വാഴ്ത്തപ്പെട്ട മരിയ ക്യാതറീന്‍ കാസ്പര്‍.
7. സഭയുടെ സംരക്ഷകരായ മിഷണറി സഹോദരിമാര്‍ എന്ന സന്ന്യാസസഭയുടെ സ്ഥാപകയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ വാഴ്ത്തപ്പെട്ട നസറീയ ഇഗ്നാസിയ.

ആഗോളസഭയുടെ 15-Ɔമത് സിനഡു പിതാക്കന്മാരുടെയും ആഗോള യുവജനപ്രതിനിധികളുടെയും ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തുന്ന ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിദ്ധ്യത്തില്‍ ഈ 7 വാഴ്ത്തപ്പെട്ടവരെയാണ് പാപ്പാ ഫ്രാന്‍സിസ് വിശുദ്ധിയുടെ അള്‍ത്താരയിലേയ്ക്ക് ഉയര്‍ത്തുന്നത്.

വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള കണ്‍സിസ്ട്രി : 
2018 ജൂലൈ 19-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അദ്ധ്യക്ഷതയില്‍ സംഗമിച്ച കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ സാധാരണ പൊതുസമ്മേളനത്തില്‍വെച്ചാണ് (Consistory) വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നവരുടെ പേരുവിവരം പാപ്പാ ഫ്രാന്‍സിസ് പ്രഖ്യാപിച്ചത്.
   

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 October 2018, 18:24