തിരയുക

Vatican News
പാപ്പാ റാത്സിങ്കര്‍ വത്തിക്കാന്‍ തോട്ടത്തില്‍ പാപ്പാ റാത്സിങ്കര്‍ വത്തിക്കാന്‍ തോട്ടത്തില്‍  (Vatican Media)

റാത്സിങ്കര്‍ പുരസ്ക്കാരങ്ങള്‍ നവമായ ചിന്താധാരകള്‍ക്ക്...!

പണ്ഡിതനും വാഗ്മിയും നിരവധി ദൈവശാസ്ത്ര ഗന്ഥങ്ങളുടെ കര്‍ത്താവുമായ മുന്‍പാപ്പാ ബനഡിക്ട് 16-Ɔമന്‍റെ പേരിലുള്ള രണ്ടു പുരസ്ക്കാരങ്ങള്‍ വത്തിക്കാന്‍റെ ജോസഫ് ഫൗണ്ടേഷന്‍ പ്രഖ്യപിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റ്, ഫാദര്‍ ഫെദറികോ ലൊമ്പാര്‍ഡി സെപ്തംബര്‍ 20-‍Ɔο  തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫിസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്.

റാത്സിങ്കര്‍ പുരസ്ക്കാരം Ratzinger Prize
റാത്സിങ്കര്‍ പുരസ്ക്കാരത്തിന്‍റെ 8-Ɔമത്തെ പതിപ്പാണ്. ദൈവശാസ്ത്ര പാണ്ഡ്യത്തിനുള്ള 2018-ലെ സമ്മാനതത്തിന് അര്‍ഹരാകുന്നത് രണ്ടുപേരാണ്.
1. ബവേറിയക്കാരിയായ മരിയാന്ന ഷ്ലൂസ്സറും, 2. സ്വിറ്റ്സര്‍ലണ്ടുകാരന്‍, മാരിയോ ബോടയുമാണ് .
മരിയാന്ന ഷ്ലൂസ്സര്‍ പ്രഫസ്സറും ദൈവശാസ്ത്ര പണ്ഡിതയുമാണ്. പാണ്ഡിത്യവും അതിനെ ബലപ്പെടുത്തുന്ന ഗഹനമായ കൃതികളും പ്രബന്ധങ്ങളും കണക്കിലെടുത്താണ് 59 വയസ്സുകാരി മരിയാന്ന ഷ്ലൂസ്സര്‍ കത്തോലിക്കാ ദൈവശാസ്ത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള റാത്സിങ്കര്‍ പുരസ്ക്കാരും സ്വീകരിക്കുന്നത്.
മാരിയോ ബോടോ... കലാകാരനും വാസ്തു ശില്പിയുമാണ്. രാജ്യാന്തര തലത്തിലുള്ള ക്രൈസ്തവികതയും കലാസാംസ്ക്കാരിക മേന്മയുമുള്ള ബോടോയുടെ നിര്‍മ്മിതികള്‍ പരിഗണിച്ചാണ് ഈ 75 വയസ്സുകാരന്‍ റാത്സിങ്കര്‍ പുരസ്ക്കാരത്തിന് അര്‍ഹനാകുന്നത്. 

നവമായ ചിന്താധാരകള്‍ക്കുള്ള പുരസ്ക്കാരം Open Reason Ratzinger Prize
രണ്ടാമതായി
ആദ്ധ്യാത്മിക മേഖലയിലെ നവമായ ചിന്താധാരകള്‍ക്കുള്ള പുരസ്ക്കാരമാണ്. Open Reason Ratzinger Prize… നവമായ ആത്മീയ ചിന്താധാരയ്ക്കുള്ള റാത്സിങ്കര്‍ പുരസ്ക്കാരത്തന്‍റെ രണ്ടാം പതിപ്പാണ് 2018-ലെ സമ്മാനങ്ങള്‍. നല്കപ്പെടുന്നത് നാലു പേര്‍ക്കാണ്.

1.        സ്പെയിനിലെ നാവാറാ യൂണിവേഴ്സിറ്റി പ്രഫസര്‍, സാവിയോര്‍ സാചസ് കന്നിസാരസ് – ഭൗമോര്‍ജ്ജതന്ത്രവും മനുഷ്യജീവന്‍റെ ഏകതാനതയും....  

2.        സ്പെയിനിലെ തന്നെ സെവീലെ യുണിവേഴ്സിറ്റി പ്രഫസര്‍, ജുവാന്‍ അരാനാ – മനുഷ്യമനസ്സാക്ഷിയുടെ നന്മയും ഏകത്വവും...

3.        സ്പെയിനിലെ മാഡ്രിഡ് യൂണിവേഴ്സിറ്റിയില്‍നിന്നും, പ്രഫസര്‍ ഗൊണ്‍സാലോ ജനോവയും -

4.        കാര്‍ളോ മൂന്നാമന്‍ യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍, മരീയ റൊസാരിയരൊ ഗൊണ്‍സാലസും... നവയുഗത്തിലെ എന്‍ജിനീയര്‍മാരുടെ ധാര്‍മ്മികോത്തരവാദിത്വത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ക്കും പഠനസഹായികള്‍ക്കുമാണ്.... Open Reason Ratzinger സമ്മാനങ്ങള്‍ക്ക് അര്‍ഹരാകുന്നത്.  

പുരസ്ക്കാരദാനം വത്തിക്കാനില്‍
സെപ്തംബര്‍ 24-Ɔο തിയതി തിങ്കളാഴ്ച വത്തിനിലുള്ള പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമി ഹാളില്‍ പുസ്ക്കാരങ്ങള്‍ നല്കപ്പെടും. 
സാസംക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍്, കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സിയുടെ അദ്ധ്യക്ഷതയിലുള്ള സമ്മേളനത്തില്‍ ഫലകങ്ങളും സമ്മാനത്തുകയും നല്കപ്പെടും. റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസി‍ഡന്‍റ്, ഫാദര്‍ ഫെദറികൊ ലൊമ്പാര്‍ഡി എസ്.ജെ. അറിയിച്ചു.

24 September 2018, 09:34