തിരയുക

Vatican News
സ്വാതന്ത്ര്യത്തിന്‍റെ ചത്വരത്തില്‍ സ്വാതന്ത്ര്യത്തിന്‍റെ ചത്വരത്തില്‍  (Vatican Media)

വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണം ക്രിസ്തുവാണ്!

വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണം ക്രിസ്തുവാണ്! പാപ്പാ ഫ്രാന്‍സിസ് യുവജനങ്ങളോട്... തളീനിലെ സ്വാതന്ത്ര്യത്തില്‍ ചത്വരത്തില്‍...

- ഫാദര്‍ വില്യം നെല്ലിക്കല്‍

ബാള്‍ടിക് രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനങ്ങളുടെ അവസാനഭാഗമായി സെപ്തംബര്‍ 25-‍Ɔο തിയതി വൈകുന്നേരം, എസ്തോണിയയുടെ തലസ്ഥാനമായ തളീനിലെ സ്വാതന്ത്ര്യത്തിന്‍റെ ചത്വരത്തില്‍ യുവജനങ്ങള്‍ക്കൊപ്പം അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

നമ്മുടെ ഹൃദയവും അതിലെ ആഗ്രഹങ്ങളും ദൈവം അറിയുന്നു. മനുഷ്യന്‍റെ അധികവും ആഗ്രഹങ്ങള്‍ സമ്പാദ്യത്തിനും എല്ലാം നേടിയെടുക്കാനുമാണ്. നാം സുരക്ഷിതത്ത്വമില്ലാതാകുമ്പോള്‍ എന്തും കരസ്ഥമാക്കാന്‍ ശ്രമക്കുന്നത് പലപ്പോഴും ബലം പ്രയോഗിച്ചാണ്. എന്നാല്‍ ക്രിസ്തു പറയുന്നു, “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എന്‍റെ പക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാണ്...” (മത്തായി 11, 28). ക്രിസ്തുവിനോട് അടുത്തും അവിടുത്തെ അറിഞ്ഞുമാണ് നമ്മിലെ ആഗ്രഹങ്ങള്‍ സഫലീകരിക്കേണ്ടത്. പാപ്പാ യുവജനങ്ങളോട് ആഹ്വാനംചെയ്തു. ദൈവം നമ്മെ സ്നേഹിക്കുന്നെന്നും, അവിടുന്നു ജീവിക്കുന്നെന്നുമുള്ള ബോധ്യമാണ് വിശ്വാസം. ദൈവം നമ്മെ കൈവെടിയുകയുമില്ല. അവിടുന്നു നമ്മുടെ ജീവചരിത്രത്തില്‍ അതിനാല്‍ നിഗൂഢമായി ഇടപഴകുകയും നമ്മെ രക്ഷിക്കുകയും ചെയ്യും. അവിടുന്നു നമുക്കായി തിന്മയില്‍നിന്നുപോലും നന്മ ലഭ്യാമാക്കും. കാരണം അവിടുത്തെ കാരുണ്യവും കൃപാതിരേകവും അനന്തമാണ്.

പുറപ്പാടു ഗ്രന്ഥത്തില്‍നിന്നും ഇസ്രായേല്‍ ജനത്തിന്‍റെ ചരിത്രം പാപ്പാ എസ്തോണിയന്‍ യുവജനങ്ങളെ ചൂണ്ടിക്കാട്ടി. ദൈവത്തെ ഉപേക്ഷിച്ച് ഇസ്രായേല്‍ വിഗ്രഹങ്ങളുടെ പുറകെ പോയി. അവര്‍ കാളക്കുട്ടിയെ ആരാധിക്കാന്‍ തുടങ്ങി. എന്നിട്ടും മോശയിലൂടെ ജനത്തെ ദൈവം തിരികെ വിളിക്കുന്നു. കാരണം ജനം അവിടുത്തെ ജനമാണ്, തിരഞ്ഞെടുക്കപ്പെട്ട ജനമാണ്. വിശുദ്ധജനമാണ്. ദൈവാരൂപിയാണ് ഇതെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതും, ദൈവം ജനത്തെ നേരായ പാതയില്‍ നയിക്കുന്നതും. ...

27 September 2018, 09:09