വാഴ്ത്തപ്പെട്ട ഷാന്‍ ബാപ്തിസ്തെ ഫുക്യ് (JEAN BAPTISTE FOUQUE) , ഇരിക്കുന്നവര്‍ക്കു പിന്നില്‍ മദ്ധ്യത്തില്‍ കറുത്ത തൊപ്പിയണിഞ്ഞ് നില്ക്കുന്നു വാഴ്ത്തപ്പെട്ട ഷാന്‍ ബാപ്തിസ്തെ ഫുക്യ് (JEAN BAPTISTE FOUQUE) , ഇരിക്കുന്നവര്‍ക്കു പിന്നില്‍ മദ്ധ്യത്തില്‍ കറുത്ത തൊപ്പിയണിഞ്ഞ് നില്ക്കുന്നു 

വാഴ്ത്തപ്പെട്ട ഷാന്‍ ബാപ്തിസ്തെ ഫുക്യ്

സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ഒരു പുണ്യാത്മാവു കൂടി-ഷാന്‍ ബാപ്തിസ്തെ ഫുക്യ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ധന്യന്‍ ഷാന്‍ ബാപ്തിസ്തെ ഫുക്യ് (JEAN BAPTISTE FOUQUE) വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു..

ഫ്രാന്‍സിലെ മര്‍സെയിലുള്ള നോതൃ ദാം ദെല്ല മജോര്‍ കത്തീദ്രല്‍ ദേവാലയത്തില്‍ ഞായറാഴ്ച( 30/09/18) വൈകുന്നേരമായിരുന്നു വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു, ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഷാന്‍ ബാപ്തിസ്തെ ഫുക്യ്

ഒന്നാം ലോകമഹായുദ്ധകാലത്ത്  ചിതറപ്പെട്ടവരെയും മുറിവേറ്റവരെയും  ശുശ്രൂഷിക്കുകയും നിര്‍ദ്ധനര്‍ക്കും അനാഥര്‍ക്കും പാവപ്പെട്ടവരവായ വീട്ടുജോലിക്കാര്‍ക്കുമെല്ലാം ആശ്രയമായിരിക്കുകയും ചെയ്ത ഒരു ഇടവക വൈദികനായിരുന്നു ഷാന്‍ ബാപ്തിസ്തെ ഫുക്യ്.

ഫ്രാന്‍സിലെ മര്‍സെയില്‍ 1851 സെപ്റ്റംബര്‍ 19 നായിരുന്നു ഷാന്‍ ബാപ്തിസ്തെ ഫുക്യുവിന്‍റെ ജനനം. ലൂയി ഫുക്യ്, അദേലെ ആന്‍ റെമുത്സാത് ദമ്പതികളായിരുന്നു മാതാപിതാക്കള്‍.

പഠനകാലത്ത് വൈദികജീവിതത്തോടു പ്രതിപത്തി തോന്നിയ ഷാന്‍ ബാപ്തിസ്തെ ഫുക്യ് സെമിനാരിയില്‍ ചേരുകയും 1876 ജൂണ്‍ 10 ന് മര്‍സിയെയില്‍ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു.

പാവപ്പെട്ടവര്‍ക്കും പരിത്യക്തര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നല്ല ഇടയനായിരുന്ന അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധി അനുഭവിച്ചറിഞ്ഞ ജനങ്ങള്‍ “മര്‍സിയെയിലെ വിശുദ്ധ വിന്‍സെന്‍റ് ഡി പോള്‍” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഷാന്‍ ബാപ്തിസ്തെ ഫുക്യ് 1926 ഡിസംബര്‍ 5-ന് മരണമടഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 September 2018, 17:00