തിരയുക

Vatican News
നവവാഴ്ത്തപ്പെട്ടവള്‍ - അല്‍ഫോന്‍സ് മരീ എപ്പിന്‍ഗെര്‍ നവവാഴ്ത്തപ്പെട്ടവള്‍ - അല്‍ഫോന്‍സ് മരീ എപ്പിന്‍ഗെര്‍ 

നവവാഴ്ത്തപ്പെട്ട അല്‍ഫോന്‍സ് മരീ എപ്പിന്‍ഗെര്‍

അല്‍ഫോന്‍സ് മരീ എപ്പിന്‍ഗെര്‍ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധതമ ദിവ്യരക്ഷകന്‍റെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ  സ്ഥാപക അല്‍ഫോന്‍സ് മരീ എപ്പിന്‍ഗെര്‍, അഥവാ, എലിസബത്ത് എപ്പിന്‍ഗെര്‍ വാഴ്‍ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു.‌

ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് അതിരൂപതയുടെ കത്തീദ്രലില്‍ ഞായറാഴ്ച (09/08/18) ആയിരിന്നു വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ പുതിയ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജൊവാന്നി ആഞ്ചെലൊ ബെച്ചു ആയിരിക്കും ഈ തിരുക്കര്‍മ്മത്തില്‍ ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

അല്‍ഫോന്‍സ് മരീ എപ്പിന്‍ഗെര്‍

നവവാഴ്ത്തപ്പെട്ടവളായ  അല്‍ഫോന്‍സ് മരീ എപ്പിന്‍ഗെര്‍ (എലിസബത്ത് എപ്പിംഗെര്‍) ഫ്രാന്‍സിലെ ന്യെദെര്‍ബ്രോണ്‍ ലെ ബാനില്‍ ഒരു കര്‍ഷക കുടുംബത്തില്‍ 1814 സെപ്റ്റംബര്‍ 9 ന് ജനിച്ചു.  

മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ കടുത്ത ഒരു രോഗം പെടിപെട്ട അവള്‍ക്ക് യേശുവിന്‍റെ സാന്ത്വനദായക ദര്‍ശനമുണ്ടാകുകയും പ്രവചനവരം ലഭിക്കുകയും ചെയ്തു.

രോഗബാധിതയായിരുന്ന എലിസബത്തിന് ഒരു ദര്‍ശനത്തില്‍ ഒരു സന്ന്യാസിനി സമൂഹം സ്ഥാപിക്കുന്നതിനുള്ള ആഹ്വാനം ലഭിച്ചു. ദരിദ്രരെ സേവിക്കുകയെന്നതായിരുന്നു ഈ സമൂഹത്തിന്‍റെ ലക്ഷ്യം. ദീര്‍ഘകാലം രോഗബാധിതയായിരുന്ന അവള്‍ ഈ ദൗത്യം സാക്ഷാത്ക്കരിക്കുന്നതിനെന്നോണം അത്ഭുതകരമായി സൗഖ്യം പ്രാപിച്ചു. അങ്ങനെ പരിശുദ്ധതമ ദിവ്യരക്ഷകന്‍റെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹം സ്ഥാപിക്കപ്പെട്ടു. 1849 ആഗ്സറ്റ് 28 ന് അതിന് രൂപതയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു.

വാഴ്ത്തപ്പെട്ട അല്‍ഫോന്‍സ് മരീ എപ്പിംഗെര്‍ 1850 ജനുവരി 2ന് ഈ സമൂഹത്തില്‍ വ്രതവാഗ്ദാനം നടത്തുകയും സ്ട്രാസ്ബര്‍ഗ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ആന്‍ഡ്രൂ റയെസ് എപ്പിംഗെറെ ഈ സമൂഹത്തിന്‍റെ പൊതുശ്രേഷ്ഠയായി നിയമിക്കുകയും ചെയ്തു.

മദര്‍ എലിസബത്ത് എപ്പിംഗെര്‍ 53-Ↄമത്തെ വയസ്സില്‍ 1867 ജൂലൈ 31ന് മരണമടഞ്ഞു

10 September 2018, 08:29