Cerca

Vatican News
ക്രിസ്തീയജീവിതം ക്രിസ്തീയജീവിതം  (AFP or licensors)

പാപ്പായുടെ ട്വീറ്റ് -ക്രിസ്തീയ ജീവിതം

ക്രിസ്തീയജീവിതത്തിന്‍റെ പൊരുളെന്ത്?

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രിസ്തീയജീവിതം ദൈവപിതാവിനുള്ള പ്രത്യുത്തരമെന്ന് പാപ്പാ.

ഈ വെള്ളിയാഴ്ച (03/08/18) തന്‍റെ ട്വിറ്റര്‍ സന്ദേശശൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ക്രിസ്തീയ ജീവിതത്തിന് ഈ നിര്‍വ്വചനം നല്‍കിയിരിക്കുന്നത്. 

“ക്രിസ്തീയജീവിതം, സര്‍വ്വോപരി, ഉദാരമതിയായ സ്വര്‍ഗ്ഗീയപിതാവിനോടുള്ള കൃതജ്ഞതാനിര്‍ഭരമായ പ്രത്യുത്തരമാണ്” എന്നാണ് പാപ്പാ ട്വറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

03 August 2018, 12:57