തിരയുക

Vatican News
കേരളത്തില്‍ പ്രളയദുരന്തനിവാരണ യത്നം കേരളത്തില്‍ പ്രളയദുരന്തനിവാരണ യത്നം  (AFP or licensors)

കേരള ജനതയ്ക്ക് സഹായഹസ്തം നീട്ടുക- സിബിസിഐ

കേരളമക്കള്‍ക്കായി ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ പ്രാര്‍ത്ഥന!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭാരതത്തിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘം, സിബിസിഐ പ്രളയബാധിത കേരളത്തിനു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുന്നു.

സിബിസിഐയുടെ അദ്ധ്യക്ഷന്‍, ബോംബെ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആണ് ഒരു പ്രസ്താവനയിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയത്.

കേരളത്തിലെ ജനങ്ങളുടെയും സമൂഹത്തിന്‍റെയും ജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിന് വലിയ സഹായം ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഈ നിര്‍ണ്ണായക നിമിഷത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദാരസംഭാവനയേകുന്നതിന് വിശ്വാസീസമൂഹത്തെയും സ്ഥാപനങ്ങളെയും സന്മനസ്സുള്ള സകലരെയും പ്രോത്സാഹിപ്പിക്കുന്നതിന് പ്രാദേശിക സഭാനേതൃത്വത്തോടും എല്ലാ മെത്രാന്മാരോടും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭ്യര്‍ത്ഥിക്കുന്നു.

പ്രളയം ജീവനപഹരിച്ചവര്‍ക്കായും അവരു‍ടെ വേര്‍പാടില്‍ കേഴുന്ന കുടുംബങ്ങള്‍ക്കായും അദ്ദേഹം പ്രാര്‍ത്ഥിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഭാരതത്തിലെ കത്തോലിക്കാസഭയുടെ ഉപവിപ്രര്‍ത്തന വിഭാഗമായ “കാരിത്താസ് ഇന്ത്യ” ഇതിനോടകം പ്രളയക്കെടുതിയനുഭവിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കേരളത്തിലെ രൂപതകളുടെ സാമൂഹ്യ സേവന വിഭാഗങ്ങള്‍ക്ക് സഹായഹസ്തം നീട്ടുന്നതിനും സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് പ്രതിനിധിസംഘത്തെ അയിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.

17 August 2018, 13:26