ഇറാക്കിലെ കുര്‍ദ് പ്രദേശത്തെ ഒരു ദേവാലയത്തിന്‍റെ നിശാദൃശ്യം ഇറാക്കിലെ കുര്‍ദ് പ്രദേശത്തെ ഒരു ദേവാലയത്തിന്‍റെ നിശാദൃശ്യം 

സമാധാനത്തിനായി ഇറാക്കിലെ കല്‍ദായ മെത്രാന്മാരുടെ പ്രാര്‍ത്ഥന

ഉപരോധങ്ങളല്ല, നയോപായവും സംഭാഷണവുമാണ് പ്രശ്ന പരിഹൃതിക്കാവശ്യം, ഇറാക്കിലെ മെത്രാന്മാര്‍.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സിറിയയിലും മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ ഇതര ഭാഗങ്ങളിലും സമാധാനം സംജാതമാകുന്നതിനു വേണ്ടി ഇറാക്കിലെ കല്‍ദായ കത്തോലിക്കാമെത്രാന്മാര്‍ പ്രാര്‍ത്ഥിക്കുന്നു.

ഈ മാസം 7 മുതല്‍ 13 വരെ (07-13/08/18) ബാഗ്ദാദില്‍ സമ്മേളിച്ച ഈ മെത്രാന്മാരുടെ

സമ്മേളനത്തിന്‍റെ സമാപന പ്രസ്താവനയിലാണ് ഈ പ്രാര്‍ത്ഥനയുള്ളത്.

ഇറാനും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള പിരിമുറുക്കത്തിലും മെത്രാന്മാര്‍ ആശങ്ക പ്രകടിപ്പിക്കുകയും ഉപരോധങ്ങളല്ല നയോപായമാണ് വേണ്ടതെന്നും സംഭാഷണത്തിന്‍റെ പാതയില്‍ ചരിക്കണമെന്നും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

ഇറാക്കിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെയും അന്നാട്ടിലേക്ക് ക്രൈസ്തവര്‍ മടങ്ങിയെത്തേണ്ടതിന്‍റെയും അനിവാര്യതയും സഭാദ്ധ്യക്ഷന്മാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാക്കില്‍ അരങ്ങേറുന്ന അഴിമതിക്കെതിരെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പോരാടണമെന്നും അഴിമതി നിര്‍മ്മാര്‍ജ്ജന ലക്ഷ്യം കൈവരിക്കണമെങ്കില്‍ സമത്വം സ്വാതന്ത്ര്യം പ്രജാധിപത്യം നാനാത്വത്തോടുള്ള ആദരവ് എന്നിവ മുറുകെപ്പിടിച്ചുകൊണ്ട് ജനങ്ങളെ നയിക്കുന്ന ഒരു ഭരണകൂടത്തിന് ജന്മം നല്കേണ്ടത് ആവശ്യമാണെന്നും മെത്രാന്മാര്‍ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 August 2018, 12:54