"നീതിമാന്‍" കുരിശില്‍, ഹങ്കറിയിലെ ഒരു ദേവാലയത്തിനു മുന്നിലെ ക്രൂശിത രൂപം "നീതിമാന്‍" കുരിശില്‍, ഹങ്കറിയിലെ ഒരു ദേവാലയത്തിനു മുന്നിലെ ക്രൂശിത രൂപം  

നീതിഞായര്‍ ആചരണം ഭാരതസഭയില്‍

ആദരവ് എന്ന പരിചയുമായി നീതിക്കായി പോരാടുക, ബിഷപ്പ് ആല്‍വിന്‍ ഡിസില്‍വ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഭാരത കത്തോലിക്കാ സഭ  ഈ ഞായറാഴ്ച (19/08/18) നീതി ഞായര്‍ ആചരിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും സ്വര്‍ഗ്ഗാരോപിതനാഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുന്നാള്‍ദിനവുമായ ആഗസ്റ്റ് 15 കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയാണ് 1983 മുതല്‍ ഭാരതസഭ നീതി ഞായര്‍ ആചരിക്കുന്നത്.

ഇന്ത്യയിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ നീതിസമാധാനവികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ആചരിക്കപ്പെടുന്ന ഈ ദിനത്തിന്‍റെ ഇക്കൊല്ലത്തെ ആര്‍ശ പ്രമേയം “ഞാന്‍ നിന്നെ ആദരിക്കുന്നു” എന്നതാണ്.

സാമുദായിക സംഘര്‍ഷങ്ങള്‍, ലിംഗാടിസ്ഥാനത്തിലുള്ള ആക്രമണങ്ങള്‍, വിദ്വേഷം, ആത്മഹത്യകള്‍ തുടങ്ങിയ അസ്വസ്ഥതകള്‍ നമ്മുടെ സമൂഹത്തിന്‍റെ ഘടനയെ തകര്‍ത്തിരിക്കയാണെന്നും എന്നാല്‍ പ്രത്യാശ വെടിയാതെ “ആദരവ്” എന്ന പരിചയുപയോഗിച്ച് ഇവയെ തടുക്കണമെന്നും നീതിസമാധാനവികസന സമിതിയംഗമായ ബിഷപ്പ്  ആല്‍വിന്‍ ഡിസില്‍വ മുപ്പിത്തയഞ്ചാമത്തെതായ ഈ ദിനാചരണത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച സന്ദേശത്തില്‍ പറയുന്നു.‌

ആദരവിന്‍റെ നാലു തലങ്ങള്‍ അദ്ദേഹം സന്ദേശത്തില്‍ എടുത്തുകാട്ടുന്നു.

ദൈവത്തോടുള്ള ആദരവ്, മറ്റുള്ളവരോടുള്ള ആദരവ്, അവനവനോടുള്ള ആദരവ്, സൃഷ്ടിയോടുള്ള ആദരവ് എന്നിവയാണ് ഈ നാലു തലങ്ങള്‍

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 August 2018, 12:42