തിരയുക

ഇനിയുന്ന ഉയര്‍ന്നുനില്ക്കുന്ന ജലനിരപ്പ് ഇനിയുന്ന ഉയര്‍ന്നുനില്ക്കുന്ന ജലനിരപ്പ് 

കേരളത്തിനുവേണ്ടി ഭാരതസഭ ധനംശേഖരം നടത്തും

ആഗസ്റ്റ് 20 തിങ്കള്‍, മുംമ്പൈ ഭാരതസഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ശക്തിപ്പെടുത്തണമെന്ന് ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മെത്രാന്മാരോടും സഭാസമൂഹങ്ങളോടും ആഹ്വാനംചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

കേരളം നേരിടുന്ന പ്രകൃതിദുരന്തത്തിന്‍റെ അഘാതത്തില്‍ 370 പേര്‍ മരണമടഞ്ഞതിന്‍റെയും,  8 ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടതിന്‍റെയും, മറ്റു വന്‍നാശനഷ്ടങ്ങളുടെയും കണക്കുകള്‍ കാണിച്ചുകൊണ്ടാണ് കേഴുന്ന കേരളത്തെ സഹായിക്കാന്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് മുബൈ അതിരൂപതാദ്ധ്യക്ഷന്‍ ഭാരതത്തിലെ ക്രൈസ്തവസമൂഹത്തോട് ആഗസ്റ്റ് 20-Ɔο തിയതി തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ ആഹ്വാനംചെയ്തത്.

ആഗോളസഭയുടെ ഉപവി പ്രസ്ഥാനമായ “കാരിത്താസ് ഇന്ത്യ”യോടു (Caritas India) സഹകരിച്ച് ഭാരതത്തിലെ വിശ്വാസികളും മെത്രാന്മാരും പ്രാദേശിക സമൂഹങ്ങളും ഒത്തൊരുമിച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്താന്‍ അകമഴിഞ്ഞ് സഹായിക്കണമെന്ന് ഉദ്ബോധിപ്പിച്ചു.

കേരളത്തിലെ‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി സാധിക്കുന്ന വിധത്തില്‍ ഒരുമയോടെ വിശ്വാസസമൂഹത്തോടും സന്മനസ്സുള്ള സകലരോടും മെത്രാന്മാരും, സന്ന്യാസസമൂഹങ്ങളും സ്ഥാപനങ്ങളും സഹായാഭ്യര്‍ത്ഥന നടത്തമെന്ന് ആഗസ്റ്റ് 20-ന് ഇന്ത്യയിലെ മെത്രാന്മാര്‍ക്ക് അയച്ച കത്തിലൂടെ മുംമ്പൈ അതിരൂപതാദ്ധ്യക്ഷന്‍കൂടിയായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭ്യര്‍ത്ഥിച്ചു.

67,000 കുടുംബങ്ങളാണ് കെടുതിയില്‍ വിഷമിക്കുന്നത്. 24,000 ഹെക്ടര്‍ കൃഷിഭൂമി ജലപ്പാച്ചിലില്‍ നശിച്ചിട്ടുണ്ട്. ഇതും കൃഷിയെ ആശ്രയിച്ചു ജീവിച്ചിരുന്ന കുടുംബങ്ങളുടെ ഉപജീവനത്തെയും ഈ കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ ഫാദര്‍ പോള്‍ മൂഞ്ഞേലി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ റിപ്പോര്‍ട് അറിയിക്കുന്നത് 7,24,649 പേര്‍ ഭവനരഹിതരായും, വെള്ളംകയറിയ ഭവനങ്ങള്‍ വാസയോഗ്യമല്ലാതെയും കേരളത്തിലെ വലുതും ചെറുതുമായി 5,645 താല്ക്കാലിക ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. പകര്‍ച്ചവ്യാധിയും മറ്റു രോഗങ്ങളും തടയാന്‍  6 ആരോഗ്യപരിപാലകരെ വീതം (health inspectors) ഓരോ മുനിസിപ്പാലിറ്റിയിലും എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചത് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 August 2018, 20:09