തിരയുക

കുടുംബങ്ങളുടെ ആഗോള സംഗമം - ഡബ്ലിന്‍ 21-26 ആഗസ്റ്റ് കുടുംബങ്ങളുടെ ആഗോള സംഗമം - ഡബ്ലിന്‍ 21-26 ആഗസ്റ്റ് 

കുടുംബങ്ങളുടെ ആഗോളസംഗമം : ഡബ്ലിന്‍ ഒരുങ്ങുന്നു!

ആഗോള കുടുംബസംഗമത്തെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍, ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍റെ റിപ്പോര്‍ട് :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഡബ്ലിന്‍ 20 ജൂലൈ

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധന ശൈലി കുടുംബങ്ങള്‍ക്ക് ഹൃദ്യമാകുമെന്ന് അയര്‍ലണ്ടിലെ ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ടിന്‍ പ്രസ്താവിച്ചു.

ആഗസ്റ്റ് 25-Ɔο തിയതി ശനിയാഴ്ച‍ ഡബ്ലിന്‍ നഗരത്തിലെ കോക്ക് പാര്‍ക്കിലും, 26-Ɔο തീയതി ഞായറാഴ്ച നോക്ക് മൈതാനിയിലും പാപ്പാ ഫ്രാന്‍സിസിനോടൊപ്പം അരങ്ങേറുന്ന കുടുംബങ്ങളുടെ ആഗോള സംഗമത്തെയും സമൂഹ ബലിയര്‍പ്പണത്തെയും കുറിച്ചു
ജൂലൈ 20-Ɔο തീയതി വെള്ളിയാഴ്ച നല്കിയ വാര്‍ത്താസമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

1979-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അര്‍ലണ്ട് സന്ദര്‍ശിച്ചതിനുശേഷമുള്ള നീണ്ട ഇടവേളയ്ക്കുശേഷം എത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം കുടുംബങ്ങള്‍ക്കും അയര്‍ലണ്ടിനും നവചൈതന്യമേകും. കുടുംബങ്ങളുടെ അനുദിന ജീവിതപാത തെളിയിക്കുന്ന കാരുണ്യത്തിന്‍റെ ഒരു നവസംസ്ക്കാരം സൃഷ്ടിക്കുന്നതാകും ഈ സംഗമമെന്നും ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.     

ക്രോക്ക് പാര്‍ക്കില്‍ (Krock Park) പാപ്പാ ഫ്രാന്‍സിസ് കുടുംബങ്ങള്‍ക്കു നല്കുന്ന പ്രഭാഷണത്തോടൊപ്പം, ആയിരത്തിലേറെ കലാപ്രതിഭകള്‍ പങ്കെടുക്കുന്ന വന്‍-സാംസ്ക്കാരിക സംഗമവും അരങ്ങേറും. ഞായറാഴ്ച രാവിലെ അത് നോക്ക് മൈതാനിയില്‍ (Knock Stadium) ബലിവേദിയിലെ കുടുംബങ്ങളുടെ ഭക്തിനിര്‍ഭരമായ സ്നേഹസമര്‍പ്പണമായും പരിണമിക്കും. സംഘാടക സമിതിയുടെ ചുക്കാന്‍ പിടിക്കുന്ന ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2018, 11:10