തിരയുക

Mons. Paul Antony Mullassery, vescovo di Quilon India Mons. Paul Antony Mullassery, vescovo di Quilon India 

മോണ്‍സീഞ്ഞോര്‍ മുല്ലശ്ശേരി : കൊല്ലംരൂപതയുടെ മെത്രാന്‍

മോണ്‍. പോള്‍ ആന്‍റെണി മുല്ലശ്ശേരിയെ കൊല്ലം രൂപതാമെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

 

ഏപ്രില്‍ 18-Ɔο തിയതി ബുധനാഴ്ചാണ് പാപ്പാ ഫ്രാന്‍സിസ് കൊല്ലം രൂപതയുടെ മെത്രാന്‍ സ്റ്റാന്‍ലി റോമന്‍റെ സ്ഥാനത്യാം അംഗീകരിച്ചുകൊണ്ട് പുതിയ മെത്രാനായി മോണ്‍സീഞ്ഞോര്‍ പോള്‍ ആന്‍റെണി മുല്ലശ്ശേരിയെ നിയമിച്ചത്. നിലവില്‍ രൂപതയുടെ വികാരി ജനറലായി സേവനംചെയ്യവെയാണ് മോണ്‍. മുല്ലശ്ശേരിയെ കൊല്ലംരൂപതയുടെ മെത്രാനായി പാപ്പാ നിയോഗിച്ചത്. ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് ഉണ്ണീശോയുടെ നാമത്തിലുള്ള തങ്കശ്ശേരിയിലെ ഭദ്രാസന ദേവാലയത്തില്‍ ബിഷപ്പ് സ്റ്റാന്‍ലി റോമന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയുടെ അന്ത്യത്തില്‍ രൂപതാമക്കളുടെയും അജപാലന സമൂഹത്തിന്‍റെയു സാന്നിദ്ധ്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് അയച്ച നിയമനപത്രിക പരസ്യമായി വായിച്ചുയ നിയുക്ത മെത്രാന്‍ മോണ്‍സീഞ്ഞോര്‍ പോള്‍ ആന്‍റെണി മുല്ലശ്ശേരിയെ ബിഷപ്പ് റോമന്‍ സ്ഥാനികചിഹ്നങ്ങള്‍ അണിയിച്ച് അനുമോദിച്ചു.

കൊല്ലത്ത കൈതക്കൊടിയില്‍ 1960 ജനുവരി 15-നായിരുന്നു മോണ്‍സീഞ്ഞോര്‍ മുല്ലശ്ശേരിയുടെ ജനനം. രൂപതാ സെമിനാരിയില്‍ പഠിച്ചു തുടങ്ങി. പിന്നീട് തത്വശാശ്ത്ര ദൈവശാസ്ത്ര പഠനങ്ങള്‍ ആലുവ പൊന്തിഫിക്കല്‍ സെമിനാരികളില്‍ - കാര്‍മ്മല്‍ഗിരിയിലും മംഗലപ്പുഴയിലും പൂര്‍ത്തിയാക്കി. റോമിലെ പൊന്തിഫിക്കല്‍ ഊര്‍ബന്‍ യൂണിവേഴിസ്റ്റിയില്‍നിന്നും സഭാനിയമയമത്തില്‍ ഡോക്ടര്‍ ബിരുദവും നിയുക്ത മെത്രാന്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1984-ല്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

രൂപതയിലെ വിവിധ ഇടവകകളില്‍ അജപാലകനമ ജോലി ചെയ്തിട്ടുള്ള മോണ്‍സീഞ്ഞോര്‍ പോള്‍ മുല്ലശ്ശേരി, 1988-90 കാലയളവില്‍ രൂപതയുടെ മതബോധം, വചനപ്രേഷിതത്ത്വം, ജുഡീഷ്യല്‍ വികാരി, രൂപത സെമിനാരിയുടെ റെക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ സേവനംചെയ്തിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 July 2018, 19:03