ഫാദര്‍ പെദ്രോ അരൂപ്പെ, ഈശോസഭയുടെ 28 ആമത് മേധാവി ഫാദര്‍ പെദ്രോ അരൂപ്പെ, ഈശോസഭയുടെ 28 ആമത് മേധാവി 

ഫാദര്‍ അരൂപ്പെയുടെ നാമകരണനടപടി ആരംഭിച്ചു

ഈശോ സഭയുടെ 28-Ɔമത്തെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ പെദ്രോ അരൂപ്പെയുടെ നാമകരണ നടപടിക്രമങ്ങള്‍ക്ക് റോമാരൂപത അനുമതി നല്കി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

റോമാരൂപതയുടെ അഭ്യര്‍ത്ഥന
പാപ്പാ ഫ്രാന്‍സിസ് മെത്രാനായിരിക്കുന്ന റോമാരൂപതയുടെ വികാരി ജനറാള്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസാണ് ഇതു സംബന്ധിച്ച് ഈശോസഭയ്ക്ക് അനുമതി നല്കിയതെന്ന്, ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ അര്‍ത്തുരോ സോസാ  ജൂലൈ 25-ന് സ്പെയിനില്‍ ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രതിസന്ധികളുടെ നായകന്‍ ഫാദര്‍ അരൂപ്പെ
ക്രിസ്തുവില്‍ വേരൂന്നിനിന്നുകൊണ്ട്  അദ്ദേഹം സഭയെ സത്യത്തില്‍ നയിച്ചതിനാല്‍ പ്രതിസന്ധികളെ മറികടന്നും സഭ ഇന്നും മുന്നേറുന്നു. ഫാദര്‍ അരൂപ്പെ ജീവിച്ചിരുന്നപ്പോള്‍ പ്രവര്‍ത്തിച്ച ഒരു അത്ഭുതമായി താന്‍ ഇതിനെ കാണുന്നുവെന്ന്, നാമകരണ നടപടിക്രമത്തെക്കുറിച്ച് ഇറക്കിയ പ്രസ്താവനിയില്‍ ഫാദര്‍ സോസാ വ്യക്തമാക്കി.

സ്പെയിനില്‍ ജനിച്ച ജപ്പാന്‍റെ മിഷണറി
1907-ല്‍ സെപെയിനില്‍ ജനിച്ചു. പീഡനകാലത്ത് നാടുകടത്തപ്പെട്ടു. ബെല്‍ജിയത്തു പഠിച്ചു.  1927-ല്‍ ഈശോസഭയില്‍ ചേര്‍ന്നു. 1938-ല്‍ ഒരു മിഷണറിയായി ജപ്പാനിലേയ്ക്കു പോയി. പല തവണ ബന്ധിയാക്കപ്പെട്ടു. 1945 ജപ്പാനിലെ ഹിരോഷമയിലുണ്ടായ അണുബോംബു സ്ഫോടനത്തെ തുടര്‍ന്ന് പ്രേഷിതജോലികള്‍ ത്രീവ്രമായി, ഒപ്പം ക്ലേശങ്ങളും! അവിടെയാണ് ഫാദര്‍ അരൂപ്പെയുടെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെയും ക്രിസ്ത്വാനുഭവത്തിന്‍റെയും തീവ്രമായ അനുഭവങ്ങള്‍ ഉണര്‍ന്നത്.

ആധുനികകാലത്തെ നായകന്‍

1965-ല്‍ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ സൂനഹദേസിന്‍റെ അരൂപിയില്‍ ഈശോ സഭയില്‍ പാവങ്ങളോടുള്ള മൗലികമായ വീക്ഷണവും അവരോടു പക്ഷംചേര്‍ന്നു ജീവിക്കുന്ന രീതിക്കും അരൂപ്പെ മുന്‍തൂക്കം നല്കി. വിമോചന ദൈവശാസ്ത്രത്തെ എതിര്‍ത്തു നിന്നപ്പോഴും അദ്ദേഹം സഭയില്‍ സാമൂഹ്യനീതി സുവിശേഷാധിഷ്ഠിതമായി പ്രബോധിപ്പിച്ചു. 1965-മുതല്‍ 1999-ല്‍ നീണ്ട 34 വര്‍ഷക്കാലം ഈശോ സഭയയെ നയിച്ചു.

പതറാതെ ഈശോസഭയ്ക്കൊപ്പം
1974-ല്‍ പാപ്പായോടുള്ള വിധേയത്വത്തിന്‍റെ നാലാമത്തെ വ്രതം ഈശോസഭയ്ക്കു വേണമെന്ന ഫാദര്‍ അരൂപ്പെയുടെ അഭ്യര്‍ത്ഥന പോള്‍ അറാമന്‍ പാപ്പാ തിരസ്ക്കരിച്ചു. 1980-ല്‍ ഈശോസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ജനറല്‍ ഔദ്യോഗികപദവിയില്‍നിന്നും വിരമിക്കാനുള്ള അഭ്യര്‍ത്ഥന മുന്നോട്ടു വച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അതു തിരസ്ക്കരിച്ചു. പിന്നെയും ഫാദര്‍ അരൂപ്പെ സഭയുടെ നേതൃസ്ഥാനത്തു തുടര്‍ന്നു. രോഗഗ്രസ്ഥനായപ്പോള്‍ ഒരു ഡെലഗേറ്റായ സഹോദരവൈദികന്‍റെ സഹായത്തോടെ തുടര്‍ന്നു.
1999 ഫെബ്രുവരി 2-ന് റോമിലെ ഈശോസഭാ ആസ്ഥാനത്തായിരുന്നു അന്ത്യം. ഈശോസഭയുടെ റോമിലെ ഈശോയുടെ നാമത്തിലുള്ള ദേവാലയത്തില്‍ സംസ്ക്കരിക്കപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2018, 18:53