പീഡനങ്ങളില്‍ ഇരയായവരെ ഓര്‍ത്ത് പീഡനങ്ങളില്‍ ഇരയായവരെ ഓര്‍ത്ത് 

കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും എതിരായ ആരോപണങ്ങള്‍

കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും എതിരായ ആരോപണങ്ങള്‍ വത്തിക്കാന്‍ അടിയന്തിരമായി അന്വേഷിക്കുകയും നിര്‍വചിക്കുകയും വേണമെന്ന് കര്‍ദ്ദിനാല്‍ ഷോണ്‍ ഓ’മാലി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കുട്ടികളുടെ ലൈംഗിക പീഡനകേസുകള്‍ക്കുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റും (Pontifical Council for Protection of Minors) അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതാദ്ധ്യനുമാണ് കര്‍ദ്ദിനാള്‍ ഓ’മാലി.

- ഫാദര്‍ വില്യം നെല്ലിക്കല്‍

കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും എതിരായ കുറ്റാരോപണങ്ങള്‍
സഭാശുശ്രൂഷകരില്‍നിന്നുമുണ്ടാകുന്ന കുട്ടികളുടെ ലൈംഗിക പീഡനക്കേസുകളുടെ പരാതിക്കും ശിക്ഷാനടപടിക്രമങ്ങള്‍ക്കും കൃത്യമായ ഘടന 2014-മുതല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ നിര്‍ദ്ദേശത്തില്‍ കമ്മിഷന്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ ഓ’മാലി ജൂലൈ 26-Ɔο തിയതി വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ ഇറക്കിയ പ്രസ്താനയിലൂടെ അറിയിച്ചു. അമേരിക്കയില്‍ വാഷിംങ്ടണില്‍ കര്‍ദ്ദിനാള്‍ മാക്യാറിക്കിന് എതിരായി ഉയരുന്ന ലൈംഗിക പീഡനകേസുകളുടെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ ഓ’മാലി ഈ പ്രസ്താവന ഇറക്കിയത്. എന്നാല്‍ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും എതിരായി ഉയരുന്ന കുറ്റാരോപണങ്ങള്‍ക്ക് വത്തിക്കാനില്‍ പരാതി നല്ക്കുന്നതിനും അതു സംബന്ധിച്ച ശിക്ഷണ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഇനിയും രേഖീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യേണ്ടതായിട്ടുണ്ടെന്ന്, പലേയിടങ്ങളില്‍നിന്നും കേള്‍ക്കുന്ന പരാതികളുടെ വെളിച്ചത്തില്‍ കര്‍ദ്ദിനാള്‍ കര്‍ദ്ദിനാള്‍ ഓ’മാലി വിവരിച്ചു.

തന്‍റെ ഇപ്പോഴത്തെ ഉത്തരവാദിത്ത്വം സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുള്ള കുട്ടികളുടെ ലൈംഗിക പീഡനക്കേസുകള്‍ സംബന്ധിച്ചതാണെങ്കിലും കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും മേലുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും, അതു സംബന്ധിച്ച് നടപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ എത്രയും വേഗം എടുക്കുന്നതിന് താന്‍ വത്തിക്കാനുമായി ഉടനെ ബന്ധപ്പെടുമെന്ന് കര്‍ദ്ദിനാള്‍ ഓ’മാലി പ്രസ്താവനയില്‍ വ്യക്തമാക്കി.

അധികാരപ്പെട്ടവരുടെ മേലുള്ള ആരോപണങ്ങള്‍
കുറ്റകൃത്യങ്ങള്‍ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നാണെങ്കില്‍ ദാക്ഷിണ്യമില്ലാതെ നടപടി സ്വീകരിക്കണം (Zero Tolerance) എന്ന കമ്മിഷന്‍റെ തീരുമാനം നിലനില്ക്കെ അത് കര്‍ദ്ദിനാളന്മാര്‍ മെത്രന്മാര്‍ എന്നിവരെ സംബന്ധിച്ചാകുമ്പോള്‍ അവസംബന്ധിച്ച പരാതിക്കും, ശിക്ഷാക്രമത്തിനും കൃത്യമായ രൂപരേഖകള്‍ തയ്യാറാക്കേണ്ടത് അടിയന്തിരമായി പരിഗണിക്കുമെന്നും താന്‍ ഇക്കാര്യം പാപ്പാ ഫ്രാന്‍സിസിന്‍റെ ശ്രദ്ധയില്‍ ഉടനടി കൊണ്ടുവരുമെന്നും പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ ഓ’മാലി വ്യക്തമാക്കി.

അധികാരത്തില്‍ ഇരിക്കുന്നവരുടെ മേലുള്ള ആരോപണങ്ങള്‍ നിരാശാജനകവും കുണ്ഠിതപ്പെടുത്തുന്നതുമാണ്. ഇരകളായവരെ ആദരവോടും സഹാനുഭാവത്തോടുംകൂടെ പരിചരിക്കേണ്ടതാണ്. എന്നാല്‍ കുറ്റം ചെയ്തവരെ പൊതുവായ ധാര്‍മ്മിക നിയമങ്ങളുടെയും സഭാനിയമങ്ങളുടെയും വെളിച്ചത്തില്‍ ശിക്ഷിക്കേണ്ടതാണ്. വിവിധ സ്ഥലങ്ങളില്‍ ഉയരുന്ന ആരോപണങ്ങള്‍ സൂക്ഷ്മമായും വിദഗ്ദ്ധരുടെ സഹായത്തോടെയും പഠിച്ച് നീതിനിഷ്ഠമായ തീര്‍പ്പ് എത്രയും വേഗം എത്തുന്നതിനുളള അഭ്യര്‍ത്ഥന താന്‍ മുന്നോട്ടു വയ്ക്കുമെന്ന് കര്‍ദ്ദിനാള്‍ ഓ’മാലി പ്രസ്ഥാവനയില്‍ വ്യക്തമാക്കി.

http://www.bostoncatholic.org/Utility/News-And-Press/Content.aspx?id=34865

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 July 2018, 19:12