കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ബൊളീവിയയിലെ മഷണറി കോണ്‍ഗ്രസ്സില്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി ബൊളീവിയയിലെ മഷണറി കോണ്‍ഗ്രസ്സില്‍ 

ബൊളീവിയയിലെ അഞ്ചാമത് മിഷണറി കോണ്‍ഗ്രസ്

ജൂലൈ 11-മുതല്‍ 14-വരെ – സാന്താ ക്രൂസ്, ബൊളീവിയ. ബൊളീവിയയുടെ അഞ്ചാമത് ദേശീയ മിഷണറി കോണ്‍ഗ്രസ്സില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രതിനിധിയായി സുവിശേഷപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പങ്കെടുത്തു. ബൊളീവിയന്‍ പ്രസിഡന്‍റ് ഈവോ മൊറാലെസ് പങ്കെടുത്തു കോണ്‍ഗ്രസ്സിനെക്കുറിച്ച് കര്‍ദ്ദിനാള്‍ ഫിലോണി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കി അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

പാപ്പാ ഫ്രാ‍ന്‍സിസിന്‍റെ പ്രബോധനശൈലി മിഷണറി കോണ്‍ഗ്രസ്സില്‍ തെളിഞ്ഞുനിന്നെന്ന് സുവിശേഷപ്രചാരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു.  ജൂലൈ 11-മുതല്‍ 14-വരെ തിയതികളില്‍  ബൊളീവിയയില്‍ സംഗമിച്ച  5-Ɔമത്  ദേശീയ മിഷണറി കോണ്‍ഗ്രസ്സിനെക്കുറിച്ച് വത്തിക്കാന്‍റെ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ്സിനെ വിലയിരുത്തിക്കൊണ്ട് കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ പ്രസ്താവിച്ചത്.   

പ്രേഷിതയല്ലാത്ത സഭയ്ക്കും സുവിശേഷപ്രചാരണം നടത്താതിരുന്ന സഭയ്ക്കും അസ്തിത്വമില്ല. ആ സഭ നിര്‍ജ്ജീവമാണ്. സഭ പ്രേഷിതയും സുവിശേഷ പ്രചാരകയുമാണെന്ന സഭാദൗത്യം സമ്മേളനത്തിന്‍റെ ആരംഭംമുതല്‍ ഉടനീളവും വ്യക്തമായി പ്രതിഫലിച്ചിരുന്നു. കര്‍ദ്ദിനാള്‍ ഫിലോണി അഭിപ്രായപ്പെട്ടു.

കുടുംബങ്ങള്‍ ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമായും കോണ്‍ഗ്രസ്സില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. സമൂഹത്തില്‍ കുടുംബങ്ങള്‍ക്കുള്ള പ്രേഷിതദൗത്യത്തോടൊപ്പം സാമൂഹീകവും രാഷ്ട്രീയതലത്തില്‍ പൗരന്‍റേതുമായ ധര്‍മ്മങ്ങള്‍ ക്രൈസ്തവന്‍റെ കടമയാണെന്ന ശരിയായ ധാരണയും സമ്മേളനത്തില്‍ പൊന്തിവന്നു. കുടുംബങ്ങളില്‍ യുവജനങ്ങള്‍ക്കുള്ള പ്രാധാന്യവും അവരുടെ വലിയ ഉത്തരവാദിത്ത്വങ്ങളും കടമകളും സമ്മേളനം രേഖീകരിച്ചു.   മനുഷ്യാന്തസ്സ് സമൂഹത്തിലും സഭയിലും ധ്വംസിക്കപ്പെടുന്നതിനു കാരണം, മനുഷ്യവ്യക്തിക്കും മേലെ ഇന്ന് സമൂഹത്തില്‍ പൊന്തിനില്ക്കുന്നത് സാമ്പത്തിക താല്പര്യങ്ങളും ലഭേച്ഛയുമാണ്. ഇതുവഴി നീതിനിഷേധം, ഐക്യദാര്‍ഢ്യമില്ലായ്മ, തദ്ദേശജനതകളുടെയും അവരുടെ ഭുസ്വത്തുക്കളുടെയും ചൂഷണം, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ പീഡനം, കുടിയേറ്റം, ആപേക്ഷികാവാദം, മതനിരപേക്ഷത എന്നിവ സമൂഹത്തില്‍ വര്‍ദ്ദിച്ചു വരുന്നുണ്ട്. മേല്പറഞ്ഞ വിഷയങ്ങളും പഠനത്തിലും ചര്‍ച്ചകളിലും ഉയര്‍ന്നുനിന്നെന്ന് കര്‍ദ്ദിനാള്‍ ഫിലോണി അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 July 2018, 09:40